കൊച്ചി: വനിതാ ഡോക്ടറെ കൊച്ചിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐ.സി.യുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇവർ ഒറ്റക്ക് താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഫ്ലാറ്റിലെ മറ്റ് താമസക്കാർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്.
ഇവരുടെ കൈത്തണ്ടയിൽ ഒരു സിറിഞ്ച് കണ്ടതായും പറയുന്നു. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.