വിനീഷ്
കയ്പമംഗലം: കൂരിക്കുഴിയിൽ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരക്കൽ വീട്ടിൽ വിനീഷിനെ (26) യാണ് റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാൽ, ബന്ധുവായ സുൻസാം എന്നിവരെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിനീഷ് കയ്പമംഗലം, മതിലകം, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസിലെ പ്രതിയാണ്. കയ്പമംഗലം സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. ബിജു, എസ്.ഐ.ടി. അഭിലാഷ്, എ.എസ്.ഐ വിബിൻ, ജി.എസ്.സി.പി.ഒ. മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.