സായൂജ്,ബിനോജ്
കയ്പമംഗലം: വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത കേസിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ ഏറാക്കൽ വീട്ടിൽ സായൂജ് (കുഞ്ഞൻ -39), ബിനോജ് (വാവ -46)എന്നിവരാണ് അറസ്റ്റിലായത്. മേയ് 20ന് രാത്രി 10 ഓടെയായിരുന്നു സംഭവം.
ചെന്ത്രാപ്പിന്നി കണ്ണനാകുളം ജനപ്രിയ റോഡിൽ കാര്യേടത്ത് വീട്ടിൽ ഗിരീഷിന്റെ വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയുമായി ഇരുവരും അതിക്രമിച്ച് കയറുകയും തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഗിരീഷിന്റെ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും വീട്ടിലെ കുട്ടികളെയും ഭാര്യയെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
സായൂജും ബിനോജും കയ്പമംഗലം പൊലീസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാർമാരായ വിൻസെന്റ്, നിഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, ഗിൽബെർട്ട്, സൂരജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.