അജീഷ് തുളസീധരൻ
മെഡിക്കൽ കോളജ്: യു.കെയിലേക്ക് സ്റ്റഡി വിസ തരപ്പെടുത്തിനൽകാമെന്ന് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയയാൾ പിടിയിൽ. ചിറയിൻകീഴ് കിഴുവിലം 12ാം വാർഡ് തെന്നൂർക്കോണം ദേവീക്ഷേത്രത്തിനുസമീപം ഉഷസ് വീട്ടിൽ അജീഷ് തുളസീധരൻ (37) ആണ് പിടിയിലായത്. ഇയാൾ നിലവിൽ തമിഴ്നാട് തിരുവള്ളൂർ കൽപനാചൗള നഗർ ഡോർ നമ്പർ 14/1ലാണ് താമസം.
2021 നവംബർ മുതൽ 2022 ആഗസ്റ്റ് വരെ കാലയളവിൽ പല തവണയായി മുട്ടത്തറ സ്വദേശികളായ മൂന്നുപേരിൽനിന്ന് യു.കെയിൽ വിദ്യാഭ്യാസ വിസ തരപ്പെടുത്തിനൽകാമെന്നുപറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി. തുടർന്ന് വിസയോ തുകയോ മടക്കിനൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ ലുക്കൗട്ട് സർക്കുലറും ഇറക്കിയിരുന്നു.
വ്യാഴാഴ്ച ഹോങ്കോങ്ങിലേക്ക് പോകാൻ പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതറിഞ്ഞ് കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.