തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിലെ ന്യൂറോ കാത്ത് ലാബിൽ അണിയറ പ്രവർത്തകർ
മെഡിക്കൽ കോളജ്: നൂതന സ്ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാനനേട്ടവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം. ഈ സര്‍ക്കാറിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്നോസ്റ്റിക് സെറിബ്രല്‍ ആന്‍ജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റര്‍വെന്‍ഷന്‍ പ്രൊസീജിയറും ഉള്‍പ്പെടെ 375 ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രൊസിസീജറുകള്‍ നടത്തി.
അതില്‍ തന്നെ രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ഇന്റര്‍വെന്‍ഷന്‍ ചികിത്സകളും ഉള്‍പ്പെടുന്നു. നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 2023 ജൂണ്‍ മുതലാണ് മെഡിക്കല്‍ കോളജില്‍ ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ ആരംഭിച്ചത്.
90 വയസ്സുകാരില്‍ പോലും മെക്കാനിക്കല്‍ ത്രോംബക്ടമി ചെയ്ത് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്ട്രോക്ക് ചികിത്സക്കായി സമഗ്ര സ്ട്രോക്ക് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. സി.ടി ആന്‍ജിയോഗ്രാം, സ്ട്രോക്ക് കാത്ത് ലാബ്, സ്ട്രോക്ക് ഐ.സി.യു തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സ്ട്രോക്ക് ഹെല്പ് ലൈനും പ്രവര്‍ത്തിക്കുന്നു. സ്ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും വൈകാതെ സ്ട്രോക്ക് സെന്ററിന്റെ ഹൈല്‍പ് ലൈനായ 9946332963 എന്ന നമ്പറിലേക്ക് വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.