കാര്യവട്ടം ഗ്രീൻഫീൽഡിൽ പുതിയ ഫ്ലഡ്‌ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

​തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ധ്യയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റുകൾക്ക് തിരി തെളിഞ്ഞു. ലേസർ ഷോയുടെയും സംഗീതത്തിന്റെയും അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

നാല് കൂറ്റൻ ടവറുകളിൽ നിന്നും 392 എൽ.ഇ.ഡി ലൈറ്റുകൾ ഒരുമിച്ച് കത്തിയപ്പോൾ രാത്രിയെ പകലാക്കുന്ന വെള്ളിവെളിച്ചം സ്റ്റേഡിയത്തിൽ നിറഞ്ഞു. തൊട്ടുപിന്നാലെയാണ് ലേസർ ഷോ അരങ്ങേറിയത്. ​പുതിയ ഡി.എം.എക്സ് കൺട്രോൾ സിസ്റ്റത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ പ്രകടനമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നത്.

​കേരള ക്രിക്കറ്റ് അസോസിയേഷൻ 18 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയതെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.

​കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, കെ.സി.എൽ ഗവേണിങ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ, കെ.സി.എ സി.ഇ.ഒ മിനു ചിദംബരം, കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ, കെ.സി.എയുടെ മറ്റു ഭാരവാഹികൾ, ടീം ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - New floodlights inaugurated at Karyavattom Greenfield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.