ഓ​ണം

ഉത്രാടപ്പൂനിലാവേ വാ...ഇന്ന് ഉത്രാട പാച്ചിൽ, ഓണത്തിരക്കിൽ നാടും നഗരവും

കൊച്ചി: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഓണക്കോടിയുമൊക്കെയായി വിപണി സജീവം. തി​രു​വോ​ണ​ത്തി​ന് ഒ​രു നാ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ ആ​ളു​ക​ളെ​ല്ലാം ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​നു​ള്ള തി​ര​ക്കി​ലാ​ണ്. വി​പ​ണി ചൂ​ടു​പി​ടി​ച്ച​തോ​ടെ ന​ഗ​ര​വീ​ഥി​ക​ളെ​ല്ലാം ദി​വ​സ​ങ്ങ​ളാ​യി തി​ര​ക്കി​ല​മ​ർ​ന്നി​രി​ക്കു​ക​യാ​ണ്. വ​സ്ത്ര വ്യാ​പാ​ര ശാ​ല​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ് മാ​ളു​ക​ളി​ലു​മെ​ല്ലാം ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.​ വ​ഴി​വാ​ണി​ഭ​ങ്ങ​ളി​ലും ഓ​ണ​ച്ച​ന്ത​ക​ളി​ലും മേ​ള​ക​ളി​ലും തി​ര​ക്കു​ണ്ട്. വ​ഴി​യോ​ര പൂ ​വി​പ​ണി​യും സ​ജീ​വ​മാ​ണ്. മ​ഴ പ​ക്ഷേ തി​രി​ച്ച​ടി​യാ​ണ്.

വ​സ്ത്ര വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജ്വ​ല്ല​റി, ഇ​ല​ക്ട്രോ​ണി​ക്സ്, ഫ​ർ​ണി​ച്ച​ർ ഷോ​റൂ​മു​ക​ളി​ലും ക​ച്ച​വ​ടം ത​കൃ​തി​യാ​ണ്. മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ൻ ഓ​ഫ​റു​ക​ളും ന​ൽ​കു​ന്നു​ണ്ട്. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ങ്ങ​ളിൽ കൂ​ടു​ത​ൽ പൊ​ലീ​സ് രം​ഗ​ത്തു​ണ്ട്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് സ​ദ്യ​യും പാ​യ​സ​മേ​ള​യു​മാ​യി പ്ര​മു​ഖ ഹോ​ട്ട​ൽ കാ​റ്റ​റി​ങ് ഗ്രൂ​പ്പു​കാ​രും രം​ഗ​ത്തു​ണ്ട്.

തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.

ഉത്രാടം ദിവസം മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ ഉത്രാടം ഓണാഘോഷങ്ങളുടെ ആരംഭദിനമാണ്. 

Tags:    
News Summary - Uthradam-celebration of Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-08-29 07:50 GMT