തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച
സെമിനാറിൽ ടി.വി. പ്രതീഷ് സംസാരിക്കുന്നു
ബംഗളൂരു: ‘ചരിത്രത്തിന്റെ ശാസ്ത്രീയ വായന’ എന്ന വിഷയത്തിൽ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ നടത്തി. ടി.വി. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ കുടിയേറ്റങ്ങളുടെ ചരിത്രം പഴയകാലത്തെക്കുറിച്ച് അറിയുന്നതിനായി മാത്രമല്ല, ഭാവിയിലേക്കുള്ള ഉറച്ച ചുവടുകൾ വെക്കുന്നതിനും പ്രചോദനമാകണമെന്നും ചരിത്രം ഒരു ശാസ്ത്രമെന്ന് മനസ്സിലാക്കി, തെളിവുകളും രേഖകളും അടിസ്ഥാനമാക്കി വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനീസ് സി.സി.ഒ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിൽ ചരിത്ര അവബോധം വളർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രസിഡന്റ് പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. ആർ.വി. പിള്ള, ബി.എസ്. ഉണ്ണികൃഷ്ണൻ, ശ്രീകണ്ഠൻ നായർ, രവികുമാർ തിരുമല, പൊന്നമ്മ ദാസ്, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.