മലപ്പുറം: മുഖ്യധാര ആനുകാലികങ്ങളിലും പത്രങ്ങളിലും വായനക്കാരുടെ പ്രതികരണം പംക്തികളിൽ ഒരു കാലത്ത് സ്ഥിരം സാന്നിധ്യം ആയിരുന്ന ടി.എം പെരിമ്പലം എന്ന തണ്ടായത്ത് മണ്ണംപറമ്പത്ത് മൊയ്തു മാസ്റ്റർ (86) നിര്യാതനായി. മലപ്പുറം പെരിമ്പലം സ്വദേശി ആണ്. റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകൻ ആയിരുന്നു.
മയ്യത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പെരിമ്പലം സലഫി മസ്ജിദിൽ. ഭാര്യ: ഫാത്തിമ കുരുണിയൻ. മക്കൾ: അബ്ദുൽശുക്കൂർ, അബ്ദുൽ അഹദ്, അബ്ദുൽകബീർ, ഡോ. ടി. നസീറുദ്ദീൻ, റഹ്മത്തുന്നിസ, റഷീദ, ശരീഫ ചെമ്മാട്. മരുമക്കൾ: അബ്ദുൽ അഷ്‌റഫ് പള്ളിപ്പുറം, ബഷീർ എടത്തനാട്ടുകര, റഫീഖ് ചെമ്മാട്, റൈഹാനത്ത് വേങ്ങര, ഷെറീജ വടക്കാങ്ങര, റിഹാന ഏറംതോട്, അഹ്സന മുല്ലപ്പള്ളി.
സഹോദരങ്ങൾ: ആയിഷ വല്ലുവാങ്ങാട്, പരേതരായ ഫാത്തിമ, അലവിക്കുട്ടി മാസ്റ്റർ, റാബിയ, അബ്ദുറഹ്മാൻ, മറിയുമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.