ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: അസുഖബാധിതനായി ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ ബദരിയ്യ നഗർ സ്വദേശിയും ജിദ്ദ ഫൈസലിയയിൽ താമസക്കാരനുമായിരുന്ന കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
ഭാര്യ: ഫാത്തിമ. മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്സിന, മുർഷിദ.

നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ അംഗങ്ങൾ രംഗത്തുണ്ട്.

Tags:    
News Summary - Malappuram native who was undergoing treatment died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.