ത്വാഇഫിൽ മലയിൽ കുടുങ്ങിയ നാലുപേരെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുന്നു

ത്വാഇഫിൽ മലയിൽ കുടുങ്ങിയ നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തി

റിയാദ്​: സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ത്വാഇഫ് പട്ടണത്തിൽ മലയിൽ കുടുങ്ങിയ നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തി. അൽ ഹദ ജനവാസ മേഖലയിൽ ശനിയാഴ്​ചയാണ്​ സംഭവം. ഈ ഭാഗത്തെ ഒരു കുന്നിൻ മുകളിൽ കുടുങ്ങിയ നാല് പേരെ സിവിൽ ഡിഫൻസ് ടീമുകളാണ്​ രക്ഷപ്പെടുത്തിയത്​.

ആളുകൾ കുന്നിൻ മുകളിൽ ദുഷ്​കരമായ സാഹചര്യത്തിൽ കുടുങ്ങിയിട്ടുണ്ടെന്ന്​ വിവരം ലഭിച്ച ഉടനെ ഫീൽഡ് ടീമുകൾ സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഉടൻ ക്രയിൻ ഉൾപ്പടെയുള്ള സംവിധാനങ്ങൾ എത്തിച്ച്​ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാലുപേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി താഴെ എത്തിക്കുന്നതിൽ വിജയിച്ചു. നാലുപേർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

പർവതപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതകൾ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Four people trapped in a mountain in Taif were rescued in a daring rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.