അസീർ പ്രവാസി സംഘം സംഘടിപ്പിച്ച വി.എസ് അനുശോചന യോഗം സുരേഷ് മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു
അബഹ: മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽ അസീർ പ്രവാസി സംഘം അനുശോചന യോഗം സംഘടിപ്പിച്ചു. ഖമീസ് മുശൈത്തിലെ ജൂബിലി ഓഡിറ്റോറിയത്തിൽ വിവിധ സംഘടനാ പ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്ത അനുശോചന യോഗം അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര ഉദ്ഘാടനം ചെയ്തു.
ഉജ്ജ്വല സമര പാരമ്പര്യത്തിന്റേയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റേയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട വീര്യങ്ങളുടേയും പ്രതീകമായിരുന്നു വി.എസ് അച്ചുതാനന്ദനെന്ന് അദ്ദേഹം പറഞ്ഞു. ആക്റ്റിങ് രക്ഷാധികാരി സുധീരൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. റഷീദ് ചെന്ത്രാപ്പിന്നി അനുശോന പ്രമേയം അവതരിപ്പിച്ചു. ബഷീർ മുന്നിയൂർ (കെ.എം സി.സി), ഡോ: ഖാലിദ് (കിങ് ഖാലിദ് യൂനിവേഴ്സിറ്റി), പ്രകാശൻ നാദാപുരം (ഒ.ഐ.സി.സി), അബ്ദുൾ വഹാബ് കരുനാഗപള്ളി, പൊന്നപ്പൻ കട്ടപ്പന, നിസാർ കൊച്ചി, മണികണ്ഠൻ, അബ്ദുൾ സലാം (അസീർ പ്രവാസി സംഘം) എന്നിവർ സംസാരിച്ചു. ബഷീർ വണ്ടൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.