കേളി കലാസാംസ്കാരിക വേദി വി.എസ് അനുശോചന യോഗത്തിൽ സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിക്കുന്നു
റിയാദ്: അന്തരിച്ച സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സെബിൻ ഇക്ബാൽ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. എൻ.ആർ.കെ ചെയർമാനും കെ.എം.സി.സി പ്രസിഡൻറുമായ സി.പി. മുസ്തഫ, ഒ.ഐ.സി.സി പ്രതിനിധി അഡ്വ. എൽ.കെ. അജിത്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ന്യൂ ഏജ് സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി സാലി, ഐ.എൻ.എൽ പ്രതിനിധി സഹനി സാഹിബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം ഹാഷിം കുന്നത്തറ, കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ്, ആക്ടിങ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേന്ദ്രകമ്മിറ്റി അംഗം വി.കെ. ഷഹീബ, ചില്ല സർഗവേദി കോഓഡിനേറ്റർ സി.എം. സുരേഷ് ലാൽ, സഹ കോഓഡിനേറ്റർ നാസർ കാരക്കുന്ന്, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എഴുത്തുകാരി സബീന എം. സാലി, കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.