25000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ

25000 രൂപയിൽ താഴെയുള്ള പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങുവാനുള്ള തയാറെടുപ്പിലാണോ? എന്നാൽ, ഉയർന്ന നിലവാരത്തിലുള്ള താങ്ങാനാവുന്ന വിലയിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ലഭ്യമാണ്. നിങ്ങൾ ഗെയിമിങ്ങിനോ, ഫോട്ടോഗ്രാഫിക്കോ, മൾട്ടിടാസ്കിങ്ങിനോ മുൻഗണന നൽകുന്നവരാണെങ്കിൽപ്പോലും നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു ഫോൺ ഈ വിലയിൽ കണ്ടെത്താൻ കഴിയും.അതിമനോഹരമായ അമോലെഡ് (MOLED) ഡിസ്‌പ്ലേകൾ, ഉയർന്ന റിഫ്രഷ് റേറ്റുകൾ, കരുത്തുറ്റ പ്രോസസ്സറുകൾ, 5 ജി കണക്റ്റിവിറ്റി, മികച്ച ക്യാമറകൾ എന്നിവ നിങ്ങളുടെ ബഡ്ജറ്റ് പരിധി വിടാതെ തന്നെ പ്രതീക്ഷിക്കാം. ഈ ഫോണുകളിൽ പലതിനും വലിയ ബാറ്ററിയും, അതിവേഗ ചാർജിങ്ങും, മികച്ച സോഫ്റ്റ്‌വെയർ അനുഭവവും ഉണ്ട്. 

25,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്‌ഫോൺ ഏതൊക്കെയെന്ന് പരിശോധിക്കാം..

1. Nothing Phone 3a

മികച്ച ഡിസൈനും മികച്ച സവിശേഷതകളാല്ലും സമ്പന്നമാണ് നത്തിങ് ഫോൺ 3 എ.  മികച്ച പ്രകടനം, ആകർഷകമായ കാഴ്ചാനുഭവം, ഒപ്പം ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന സവിശേഷത. ഗെയിമിങ്ങും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു നല്ല തിരഞ്ഞെടുപ്പാണ്.

 

ട്രാൻസ്പരന്‍റ് ബാക്ക്, പരിഷ്കരിച്ച ഗ്ലിഫ് ഇന്‍റർഫേസ്, വൃത്തിയുള്ള നത്തിങ് ഒഎസ് 3.1 എന്നിവ ഈ ഫോണിന് 25,000 രൂപയിൽ താഴെയുള്ള ഫോണുകൾക്കിടയിൽ സവിശേഷമായ ഒരു സ്ഥാനം നൽകുന്നു. ഗ്ലാസ് ബോഡിയും, മികച്ച ട്രിപ്പിൾ ക്യാമറ സംവിധാനവും, സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രോസസ്സറും ഇതിന് സ്റ്റൈലും കരുത്തും നൽകുന്നു. സുഗമമായി കൈകാര്യം ചെയ്യാനും, മികച്ച ബാറ്ററി ലൈഫും ഡിസ്‌പ്ലേയും നൽകാനും ഇതിന് സാധിക്കുന്നു.

2. realme P3 Pro

റിയൽമി പി3 പ്രോ (8 ജിബി 256 ജിബി)  വേറിട്ടുനിൽക്കുന്നത് അതിന്‍റെ മികച്ച 50 എം.പി ക്യാമറ, 6000 എം.എ.എച്ച് ബാറ്ററി, 1272×2800 px (FHD+)  റെസല്യൂഷൻ എന്നിവകൊണ്ടാണ്.  ഏറ്റവും മികച്ച പ്രകടനവും, ആകർഷകമായ കാഴ്ചാനുഭവവും, ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫും നൽകുന്നു.

 

കാര്യമായ പോരായ്മകളില്ലാതെ മികച്ച ഗെയിമിങ് പ്രകടനം ഇത് കാഴ്ചവക്കുന്നു. കൂടാതെ വിവിധ ബെഞ്ച്മാർക്ക് ടെസ്റ്റുകളിലും നല്ല സ്കോറുകൾ നേടിയിട്ടുണ്ട്.  ഗെയിമിങ്ങാണ് നിങ്ങളുടെ പ്രധാന മുൻഗണനയെങ്കിൽ, 25,000 രൂപയിൽ താഴെ വില വരുന്ന ഫോണുകളിൽ റിയൽമി P3 Pro  മികച്ചൊരു ഓപ്ഷനാണ്.

3. Motorola Edge 60 Fusion

മികച്ച 50 എം.പി ക്യാമറ, 5200 എം.എ.എച്ച് ബാറ്ററി, കൂടാതെ 1220 x 2712 px റെസല്യൂഷൻ എന്നിവ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍റെ പ്രധാന സവിശേഷതകളാണ്. മികച്ച പ്രകടനവും, ആകർഷകമായ കാഴ്ചാനുഭവവും, ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫും നൽകുന്നു.കഴിഞ്ഞ വർഷത്തെ മികച്ച വിൽപ്പന നേടിയ എഡ്ജ് 50 ഫ്യൂഷന്‍റെ സ്റ്റൈലിഷും സമഗ്രവുമായ ഒരു നവീകരണമാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ. എല്ലാ വശങ്ങളിലും വളഞ്ഞ മനോഹരമായ 1.5 കെ പോൾഡ് ഡിസ്‌പ്ലേയും, പ്രീമിയം ഫീൽ നൽകുന്ന വേഗൻ ലെതർ ബാക്കും ഉണ്ട്.

 

അധിക ആപ്പുകളില്ലാത്ത ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവവും, 5500 എം.എ.എച്ച് ബാറ്ററി ലൈഫും, മികച്ച ക്യാമറകളും ഈ ഫോണിന്‍റെ മറ്റ് ഫീച്ചറുകളാണ്. സ്റ്റൈലും പെർഫോമൻസും ഒരുപോലെ ആവശ്യമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമായ ഒരു ഫോണാണിത്.

4. POCO X7 Pro

മികച്ച ഗെയിമിങ് അനുഭവം നൽകുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോണാണ് പോകോ എക്സ് 7 പ്രോ. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരാളാൾക്കും എന്തുകൊണ്ടും തിരഞെഞടുക്കാവുന്ന ഒന്നാണിത്. ആകർഷകമായ കാഴ്ചാനുഭവം, ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിന്‍റെ സവിശേഷതയാണ്. കൂടാതെ, 50 എം.പി ക്യാമറ, 6550 എം.എ.എച്ച് ബാറ്ററി, 1220×2712 px (FHD+) റെസല്യൂഷൻ എന്നിവകൊണ്ട് പോകോ എക്സ് 7 പ്രോ വേറിട്ടുനിൽക്കുന്നു.

 

ആകർഷകമായ അമോലെഡ് ഡിസ്പ്ലേ, ഐ.പി 68 റേറ്റിംങ്, സ്റ്റൈലിഷ് വേഗൻ ലെതർ ഫിനിഷ് എന്നിവ ഇതിന് ഒരു പ്രീമിയം അനുഭവം നൽകുന്നു. ഉയർന്ന പ്രകടനമാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത.  ഇത് ഗെയിമിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മികച്ചതാക്കുന്നു.

5. iQOO Z10

ഐക്യുഒ Z10 വേറിട്ടുനിൽക്കുന്നത് അതിന്‍റെ മികച്ച 50 എം.പി ക്യാമറ, അതിശക്തമായ 7300  എം.എ.എച്ച് ബാറ്ററി, ഒപ്പം 1080×2392 px (FHD+)  റെസല്യൂഷൻ എന്നിവകൊണ്ടാണ്.  മികച്ച പെർഫോമൻസും, ആകർഷകമായ കാഴ്ചാനുഭവവും, വളരെ നേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും നൽകുന്നു.സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഫോൺ, സുഗമമായ പ്രകടനവും, 120Hz റിഫ്രഷ് റേറ്റുള്ള മികച്ച 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുന്നു.

 

ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത, അതിശക്തമായ 7,300 എം.എ.എച്ച് ബാറ്ററിയും 90 ഡബ്യൂ ഫാസ്റ്റ് ചാർജിങ്ങുമാണ്.  ഇത് ഈ വില വിഭാഗത്തിലെ മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ സമാനതകളില്ലാത്ത ബാറ്ററി ലൈഫ് നൽകുന്നു.

Tags:    
News Summary - Best Mobile Phones Under 25000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.