ഇൻഫിനിക്സ് GT 30 5G+ പുറത്ത്; ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം

ഇൻഫിനിക്സ് തങ്ങളുടെ പുതിയ ബജറ്റ്-ഫ്രണ്ട്ലി ഗെയിമിങ് സ്മാർട്ട്ഫോൺ സീരീസായ ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിൽ അവതരിപ്പിച്ചു. സൈബർ മെക്കാ ഡിസൈൻ 2.0 എന്നറിയപ്പെടുന്ന റിയർ വൈറ്റ് എൽ.ഇ.ഡി ലൈറ്റിങ് സെറ്റപ്പ്, ഗെയിമിങ്ങിനായി പ്രത്യേകമായി നൽകിയിട്ടുള്ള GT ഷോൾഡർ ട്രിഗറുകൾ എന്നിവ ഈ ഫോണിന്‍റെ പ്രത്യേകതയാണ്. കസ്റ്റം ഫങ്ഷനുകൾ അസൈൻ ചെയ്യാനും ഇത് ഉപയോഗിക്കാം.ബ്ലേഡ് വൈറ്റ്, സൈബർ ഗ്രീൻ, പൾസ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഓഗസ്റ്റ് 14 മുതൽ ഫ്ലിപ്കാർട്ട് വഴിയും രാജ്യത്തുടനീളമുള്ള മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇത് വാങ്ങാൻ സാധിക്കും. ഗെയിമിങ്ങിനായി, 'GT ഷോൾഡർ ട്രിഗറുകൾ' ഫോണിന്‍റെ വലത് വശത്താണ് നൽകിയിട്ടുള്ളത്. ഗെയിമിങ്ങിന് പുറമേ ക്യാമറ കൺട്രോൾ, വീഡിയോ പ്ലേബാക്ക് തുടങ്ങിയ ഫങ്ഷനുകൾക്കായി ഇവ ഇഷ്ടാനുസരണം മാറ്റിയെടുക്കാൻ സാധിക്കും. ബി.ജി.എം.ഐ പോലുള്ള ഗെയിമുകൾക്ക് 90fps പിന്തുണ ഈ ഫോണിനുണ്ട്. ഇതിൽ XBoost AI ഫീച്ചറുകളായ മാജിക് വോയ്‌സ് ചേഞ്ചർ, സോൺ ടച്ച് മാസ്റ്റർ, ഇസ്‌പോർട്സ് മോഡ് എന്നിവയും ഉൾപ്പെടുന്നു. മികച്ച കൂളിങ്ങിനായി 6ലെയർ 3D വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഈ ഫോണിനുണ്ട്. കണക്റ്റിവിറ്റിക്കായി 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവ ലഭ്യമാണ്. സുരക്ഷ ഉറപ്പാക്കാൻ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും അൾട്രാ ലിങ്ക് കണക്റ്റിവിറ്റിയും ഇതിലുണ്ട്.

ഇൻഫിനിക്സ് GT 30 5G+ സ്മാർട്ട്ഫോണിന്‍റെ സവിശേഷതകൾ താഴെ പറയുന്നവയാണ്:

ഡിസ്പ്ലേ:

6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ

144Hz റിഫ്രഷ് റേറ്റ്

HDR പിന്തുണ

4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്

2,160Hz ഇൻസ്റ്റൻ്റേനിയസ് ടച്ച് സാംപ്ലിങ് റേറ്റ്

2,304Hz PWM ഡിമ്മിങ്

TÜV Rheinland Eye Care സർട്ടിഫിക്കേഷൻ

Corning Gorilla Glass 7i ഗ്ലാസ് സംരക്ഷണം

പ്രോസസ്സറും സ്റ്റോറേജും:

MediaTek Dimensity 7400 ചിപ്സെറ്റ്

8GB LPDDR5X റാം

256GB വരെ UFS 2.2 സ്റ്റോറേജ്

ബാറ്ററിയും ചാർജിങ്ങും:

5,500mAh ബാറ്ററി

45W ഫാസ്റ്റ് ചാർജിങ്

10W റിവേഴ്സ് വയർഡ് ചാർജിങ്

ബൈപാസ് ചാർജിങ് പിന്തുണ

സോഫ്റ്റ്വെയറും മറ്റ് ഫീച്ചറുകളും:

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15

രണ്ട് പ്രധാന OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും

Folax AI വോയ്‌സ് അസിസ്റ്റന്‍റ്, AI നോട്ട്, AI ഗാലറി, AI റൈറ്റിങ് അസിസ്റ്റന്‍റ് തുടങ്ങിയ AI ഫീച്ചറുകൾ

Googleന്‍റെ Circle to Searchനുള്ള പിന്തുണയും ലഭ്യമാണ്.

Tags:    
News Summary - Fenix GT 30 5G launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.