ഡോ. സൗമ്യ സരിനും പി. സരിനും
കോഴിക്കോട്: യുവനടിയുടെ ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച ദിവസം ഭർത്താവിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സി.പി.എം നേതാവ് ഡോ. പി. സരിന്‍റെ ഭാര്യ ഡോ. സൗമ്യ സരിൻ. മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണല്ലേ എന്ന് അടിക്കുറിപ്പോടെയാണ് സൗമ്യ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്.
തീർച്ചയായിട്ടും ഈ ദിവസം ഈ ചിരി ചിരിച്ചില്ലെങ്കിൽ പിന്നെ എന്ന് ചിരിക്കാനാണെന്ന് രീതിയിൽ നിരവധി കമന്‍റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിട്ടുള്ളത്.
ഈ ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ടല്ലോ, ഇന്ന് മനസുതുറന്ന് ചിരിക്കാം.. ഏതൊരു മനുഷ്യനും, ആശംസകൾ, ഈ സമയത്ത് ചിരി വരാതിരിക്കുന്നതെങ്ങിനെ എന്നും ചിന്തിക്കാം😄, ഇന്ന് ചിരിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടമായിരിക്കും... തുടങ്ങിയ കമന്‍റുകളും ചിലർ കുറിച്ചിട്ടുണ്ട്.
ഇന്നലെ യുവനടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി. സരിൻ രംഗത്തെത്തിയിരുന്നു. തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നാണ് സരിൻ എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
'ആരാണയാൾ എന്നതിനുമപ്പുറം, ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടത്. അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതൽ ചെടിപ്പുണ്ടാകുന്നത്. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത്'.-സരിൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.