ചാങ്ഷോ: ചൈന ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽനിന്ന് ഇന്ത്യയുടെ ഡബ്ൾസ് സഖ്യമായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുറത്ത്. സെമിഫൈനലിൽ മലേഷ്യയുടെ രണ്ടാം സീഡുകളായ ആരോൺ ചിയ- സോ വൂയി യിക് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ ജോടി തോറ്റത്. സ്കോർ: 13-21, 17-21
സോളോ (ഇന്തോനേഷ്യ): ഏഷ്യ ജൂനിയർ ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ തൻവി ശർമക്കും വെന്നല കലഗോട്ട്ലയും വെങ്കലം. ഇരു താരങ്ങളും സെമിയിൽ ചൈനീസ് താരങ്ങളോട് കീഴടങ്ങുകയായിരുന്നു. ചൈനയുടെ ലിയു സി യായ്ക്കെതിരെ 37 മിനിറ്റിൽ 15-21 18-21 എന്ന സ്കോറിന് വെന്നല പൊരുതി തോറ്റു. രണ്ടാം ഗെയിമിൽ 15-20 എന്ന സ്കോറിന് പിന്നിലായ ഇന്ത്യൻ താരം തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചിരുന്നു. എന്നാൽ, നിർണായക സമയത്ത് ഉണ്ടായ പിഴവ് തിരിച്ചടിയായി.
രണ്ടാം സീഡ് തൻവി ശർമ എട്ടാം സീഡ് ചൈനയുടെ യിൻ യി ക്വിങ്ങിനോട് 13-21 14-21 എന്ന സ്കോറിനാണ് തോറ്റത്. ആദ്യ ഗെയിം തോറ്റ ശേഷം രണ്ടാം മത്സരത്തിൽ തൻവി 6-ന് ലീഡ് നേടിയിരുന്നു. പൊരുതി കയറിയ എതിരാളി 8-8 എന്ന നിലയിൽ തുല്യത പാലിച്ചു. തുടർന്ന് വിജയം ഉറപ്പാക്കി. കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പൺ സൂപ്പർ 300 ടൂർണമെന്റിൽ തൻവി റണ്ണേഴ്സപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.