അമേരിക്ക - യൂറോപ്യൻ യൂനിയൻ വ്യാപാര കരാറായി; മിക്ക ഉൽപന്നങ്ങൾക്കും 15 ശതമാനം തീരുവ

എഡിൻബർഗ്: അമേരിക്കയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാര കരാർ ഒപ്പിട്ടു. മിക്കവാറും ഉൽപന്നങ്ങൾക്ക് തീരുവ 15 ശതമാനമാകും. യു.എസിൽനിന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്കും തിരിച്ചും കയറ്റുമതിയും ഇറക്കുമതിയും വർധിക്കാനും കൂടുതൽ തൊഴിലവസരങ്ങൾക്കും കരാർ സഹായകമാവുമെന്നാണ് പ്രതീക്ഷ.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൻഡെർ ലെയനും തമ്മിൽ സ്കോട്ട്‍ലാൻഡിൽ കൂടിക്കാഴ്ച പൂർത്തിയാക്കിയ ശേഷമാണ് ഞായറാഴ്ച പ്രഖ്യാപനം.

75000 കോടി ഡോളറിന്റെ ഊർജ്ജം യു.എസിൽനിന്ന് വാങ്ങാനും 60000 കോടി ഡോളർ നിക്ഷേപിക്കാനും യൂറോപ്യൻ യൂനിയൻ സമ്മതിച്ചതായി ട്രംപ് പറഞ്ഞു. റഷ്യയിൽനിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു.

Tags:    
News Summary - US-European Union trade deal reached; 15 percent tariff on most products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.