ന്യൂഡൽഹി: യു.പി.ഐ (യൂനിഫൈഡ് പെമെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് നടത്തുന്ന സാമ്പത്തികേതര ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നാഷനല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).
ബാലൻസ് അന്വേഷണങ്ങൾ, ഇടപാട് സ്റ്റാറ്റസ് പരിശോധനകൾ, ഓട്ടോ പേ മാൻഡേറ്റുകൾ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാവും. പുതിയ നിർദേശം നിലവിൽ വരുന്നതോടെ ഉപഭോക്താവിന് ഒരു ആപ് ഉപയോഗിച്ച് പ്രതിദിനം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാനാവൂ. ഒന്നിലധികം യു.പി.ഐ ആപുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിക്കാനുള്ള പരിധി ഒരു ദിവസം 25 തവണയായി പരിമിതപ്പെടുത്തും.
ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാവും. ഇടപാട് അംഗീകരിച്ച് കുറഞ്ഞത് 90 സെക്കൻഡിനു ശേഷമേ ആദ്യത്തെ പരിശോധന നടത്താനാവൂ. രണ്ടു മണിക്കൂറിനുള്ളിൽ പരമാവധി മൂന്നു തവണ മാത്രമേ ഇവ പരിശോധിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.