സഹകരണ സർവിസ് പരീക്ഷാ ബോർഡ് (ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം 14) വിവിധ സഹകരണസംഘം/ബാങ്കുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈനിൽ ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ/ഓൺലൈൻ/എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽനിന്ന് നേരിട്ട് നിയമനം നൽകും. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും അടക്കം സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
- ജൂനിയർ ക്ലർക്ക്/കാഷ്യർ (സ്പെഷൽ ഗ്രേഡ്, ക്ലാസ്-1 ബാങ്കുകൾ) ഒഴിവുകൾ 150 (കാറ്റഗറി നമ്പർ/16/2025)
- ജൂനിയർ ക്ലർക്ക്/കാഷ്യർ (സൂപ്പർ ഗ്രേഡ്മാർക്ക് ബാങ്കുകൾ) ഒഴിവുകൾ 57 (കാറ്റഗറി നമ്പർ 15/2025)
- ജൂനിയർ ക്ലർക്ക്/കാഷ്യർ (ക്ലാസ് 2 മുതൽ 7 വരെയുള്ള ബാങ്കുകൾ), ഒഴിവുകൾ 21 (കാറ്റഗറി നമ്പർ 17/2025).
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ (ജെ.ഡി.സി), ബി.കോം (സഹകരണം) അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി &ബി.എം), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ് സി (സഹകരണം & ബാങ്കിങ്). പ്രായപരിധി 18-40.
- ഡേറ്റാ എൻട്രി ഓപറേറ്റർ, ഒഴിവുകൾ 7 (കാറ്റഗറി നമ്പർ 19/2025). യോഗ്യത: സർവകലാശാല ബിരുദവും അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപറേറ്ററായി ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40.
- ടൈപ്പിസ്റ്റ്, ഒഴിവ് 2 (കാറ്റഗറി നമ്പർ 20/2025), യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. കെ.ജി.ടി.ഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിങ് ലോവർ, പ്രായപരിധി 18-40.
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഒഴിവുകൾ 3 (കാറ്റഗറി നമ്പർ 18/2025), യോഗ്യത എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക് കമ്യൂണിക്കേഷൻ/ഐ.ടി), ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മൂന്നു വർഷത്തിൽ കുറയാത്ത പരിചയം അഭിലഷണീയം. പ്രായപരിധി 18-40.
- അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്, ഒഴിവുകൾ 12 (കാറ്റഗറി നമ്പർ 14/2025), യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ സർവകലാശാല ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി &ബി.എം/എച്ച്.ഡി.സി.എം) അല്ലെങ്കിൽ ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ് സി/എം.എസ് സി) (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബി.കോം (സഹകരണം). പ്രായപരിധി 18-40.
- സെക്രട്ടറി, ഒഴിവ് 1 (കാറ്റഗറി നമ്പർ13/2025).
കൂടുതൽ വിവരം വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ നിയമസാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.inൽ ലഭ്യമാണ്.
പരീക്ഷ/അപേക്ഷാഫീസ്: ഓരോ സഹകരണസംഘം/ബാങ്കിനും 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിലും 50 രൂപ വീതവും ഫീസടക്കണം. എസ്.സി/എസ്.ടി വിഭാഗത്തിന് 50 രൂപ വീതം മതിയാകും. വിജ്ഞാപനത്തിലെ നിർദേശപ്രകാരം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ആഗസ്റ്റ് 31നകം അപേക്ഷിക്കേണ്ടതാണ്. ഓരോ സഹകരണസംഘം/ബാങ്കിലും ലഭ്യമായ തസ്തിക, ശമ്പളനിരക്ക്, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.