കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ക്ലാസ് 3 ക്ലറിക്കൽ കേഡറിൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകളിൽ മൊത്തം 500 ഒഴിവുകളുണ്ട്. കേരളത്തിൽ 37 പേർക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.orientalinsurence.org.inൽ ലഭിക്കും.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം. പ്രാദേശികഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രായപരിധി 31.07.2025ന് 21 വയസ്സ് തികയണം. 30 വയസ്സ് കവിയരുത്. നിയമാനുസൃത വയസ്സിളവുണ്ട്. തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തിലായതിനാൽ ഏതെങ്കിലുമൊരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലേക്ക് മാത്രം അപേക്ഷിച്ചാൽ മതി.
അപേക്ഷാഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ് (പ്രിലിമിനറിയും മെയിനും), പ്രാദേശിക ഭാഷ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രിലിമിനറിയിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. സംസ്ഥാനതലfത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 22,405-66,265 രൂപയാണ് ശമ്പളനിരക്ക്. പ്രതിമാസം ഏകദേശം 40000 രൂപയാണ് ശമ്പളം. (പരിഷ്‍കരണത്തിന് മുമ്പുള്ള ശമ്പളനിരക്കാണിത്). കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.