എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിൽ നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരിട്ടുള്ള നിയമനമാണ്. ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ) 11, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ്- സിവിൽ)199, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിങ് - ഇലക്ട്രിക്കൽ) 208, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്) 527, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി) 31 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: ബി. ആർക്ക്, ബി. ടെക്/ബി.ഇ, എം.സി.എ. പ്രായപരിധി: 27 വയസ് (നിയമാനുസൃത ഇളവ് ലഭിക്കും). അപേക്ഷാ ഫീസ്: 300 രൂപ. എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എസ്.സി /എസ്.ടി/ ഭിന്നശേഷി ഉദ്യോഗാർഥികൾ/ അപ്രന്റീസുകൾ/ വനിതകൾ എന്നിവർക്ക് ഫീസ് വേണ്ട. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള വിൻഡോ ആഗസ്‌റ്റ് 28 മുതൽ ലഭ്യമാകും. അവസാന തീയതി : സെപ്‌തംബർ 27. വെബ്‌സൈറ്റ്: www.aai.aero
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.