പ്രതീകാത്മക ചിത്രം

ജോലിക്കായുള്ള അഭിമുഖത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്ത മൂന്നുകാര്യങ്ങൾ...

തൊഴിൽ മാർക്കറ്റ് അനുദിനം മാറി​ക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മികച്ച ഒരു ജോലി നേടുക എന്നത് വിഷമം പിടിച്ചതാണ്. സ്വപ്ന കരിയർ സ്വന്തമാക്കുക എന്നത് ലോകത്തുള്ള എല്ലാ പ്രഫഷനലുകളുടെയും ലക്ഷ്യമാണ്. മത്സരം കടുക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു വരവും എല്ലാം ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര വലിയ വെല്ലുവിളി നിറഞ്ഞതാക്കി. സ്വകാര്യ കമ്പനികളിൽ ജോലിക്കുള്ള പ്രധാന വഴിയാണ് ഇന്റർവ്യൂ. ഇന്റർവ്യൂയിലെ പ്രകടനമാണ് ഉദ്യോഗാർഥിയുടെ കരിയർ നിർണയിക്കുന്നത്. അഭിമുഖത്തിന് പോകുന്ന ഉദ്യോഗാർഥികൾക്ക് പോഡ്കാസ്റ്റ് മേഖലയിലെ ബിക്കമിങ് യൂ മീഡിയ എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സുസി വെൽച്ച് നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധിക്കു. അമേരിക്കൻ ജേണലിസ്റ്റാണ് സുസി.

വളരെ സ്മാർട്ടായ ഒരു എം.ബി.ഐ ബിരുദധാരിയുടെ ദൗർഭാഗ്യത്തെ കുറിച്ച് സൂചിപ്പിച്ചാണ് സുസി തുടങ്ങുന്നത്. വളരെ നന്നായി സംസാരിക്കാൻ അറിയാവുന്ന വ്യക്തിയും കഠിനാധ്വാനിയും കൂടിയായിരുന്നു ആ ഉദ്യോഗാർഥി. എന്നാൽ ജോലിക്കായുള്ള അഭിമുഖങ്ങളിൽ അദ്ദേഹം നിരന്തരം തിരസ്കരിക്കപ്പെട്ടു. ഒരിക്കൽ സുസിയുടെ മുന്നിലും ആ ഉദ്യോഗാർഥി എത്തി. മോക് ഇന്റർവ്യൂവിനിടെ ആ മിടുക്കന് സംഭവിക്കുന്ന പിഴവ് എന്താണെന്ന് വെൽഷിന് പെട്ടെന്ന് മനസിലാക്കാൻ സാധിച്ചു. കുറെ കാലം കഴിഞ്ഞുള്ള താങ്കളുടെ പദ്ധതിയെ കുറിച്ച് പറയാമോ എന്ന് വെൽഷ് ചോദിച്ചു. സാധാരണ എല്ലാ അഭിമുഖങ്ങളിലും കേൾക്കുന്ന ചോദ്യമാണിത്. വളരെ പെട്ടെന്ന് തന്നെ മറുപടിയും വന്നു. സ്വന്തമായി ബിസിനസ് തുടങ്ങണം എന്നായിരുന്നു ആ മിടുക്കന്റെ സ്വപ്നം.

ജോലിക്കായുള്ള അഭിമുഖങ്ങളിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾ സാധാരണമാണെന്നും അതിനാൽ കമ്പനി വിട്ടുപോകും എന്നുള്ള തരത്തിലുള്ള ഒരു ചോദ്യത്തിനും ഉത്തരം നൽകരുതെന്നും സുസി പറഞ്ഞു. ഇക്കാര്യം ആ വിദ്യാർഥിയെ ബോധ്യപ്പെടുത്താനും അവർക്ക് സാധിച്ചു.

സുസി വെൽച്ചിന്റെ അഭിപ്രായത്തിൽ ഇന്റർവ്യൂവിൽ ഒരിക്കലും പറയാൻ പാടില്ലാത്ത മൂന്ന് കാര്യങ്ങൾ

1 തൊഴിൽ-ജീവിത സംതുലനത്തിനൊപ്പം സ്വന്തം കാര്യത്തിനും വില കൊടുക്കുന്നു
ഇക്കാലത്ത് എന്നല്ല, എല്ലായ്പ്പോഴും എല്ലാവരും ആഗ്രഹികുന്ന ഒരു കാര്യമാണിത്. എന്നാൽ തൊഴിൽ നേടാനുള്ള അഭിമുഖത്തിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചാൽ നിങ്ങളെ ജോലിക്കെടുക്കാനുള്ള സാധ്യത കുറയും. കമ്പനിയുടെ ലക്ഷ്യത്തിനൊപ്പം സഞ്ചരിക്കുന്ന ഉദ്യോഗാർഥികളെയാണ് മാനേജർമാർ തേടുന്നത്. ഇനി അങ്ങനെ പറയണമെന്ന് നിർബന്ധമുള്ളവർ സ്വരം അൽപം മയ​പ്പെടുത്തണം. സ്വന്തം കാര്യത്തെ കുറിച്ച് സമയം മാറ്റിവെക്കാൻ ആഗ്രഹമുണ്ടെങ്കിലും കമ്പനിയുടെ വളർച്ചയാണ് അതിനേക്കാൾ പ്രധാനം എന്ന തരത്തിൽ.

2. ഭാവിയിൽ സ്വന്തം നിലക്ക് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു
ഇത് കമ്പനിയിൽ നിങ്ങൾ അധിക കാലം തുടരാൻ സാധ്യതയില്ല എന്ന തോന്നൽ ഇന്റർവ്യൂ ചെയ്യുന്നവരിലുണ്ടാക്കും. ഒരാളെ ജോലിക്കെടുക്കുമ്പോൾ, അയാൾ ദീർഘകാലം കമ്പനിയിലുണ്ടാകുമോ എന്നതും കമ്പനി പരിഗണിക്കും. ആ സാഹചര്യത്തിൽ സ്വന്തം ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറയുന്നത് ജോലിയിൽ നിന്ന് തഴയപ്പെടാൻ ഇടയാക്കുമെന്നും സുസി പറയുന്നു. ഇത്തരം ആഗ്രഹങ്ങൾ മനസിലുണ്ടെങ്കിലും മറ്റൊരു തരത്തിൽ പറയുന്നതാകും നല്ലത്. 'നേതൃനിരയിലുള്ള ഒരു സ്ഥാനത്ത് എത്തുക എന്നതാണ് എന്റെ കരിയർ ലക്ഷ്യം. ഈ സ്ഥാനം വഴി അതിന് സാധിക്കു​മെന്ന് കഴിയുമെന്നാണ് വിശ്വാസം'-എന്ന രീതിയിൽ പറയാം.

3. അടുത്തിടെ കമ്പനി പിരിച്ചുവിട്ടതാണ് എന്നെ
കമ്പനികളിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് സാധാരണയാണ്. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടുതന്നെയാകും പലരും സ്വകാര്യ കമ്പനികളിൽ ജോലിക്ക് കയറുന്നതും. ഇങ്ങനെ പിരിച്ചു വിട്ടയാൾ മറ്റ് കമ്പനികളിലെ ജോലി ഇന്റർവ്യൂകളിൽ പ​ങ്കെടുക്കുന്നതും സാധാരണയാണ്. ഇങ്ങനെ വരുമ്പോൾ ഒരിക്കലും മുമ്പ് ജോലി ചെയ്തിരുന്ന കമ്പനികളിലെ കാര്യങ്ങൾ തുറന്നു പറയരുത് എന്നാണ് സുസി പറയുന്നത്.

Tags:    
News Summary - 3 things you should never say in a job interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.