ഡോ. ടി.എസ്. ശ്യാംകുമാർ
തൃശൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ 29 ാമത് ഗുരുദർശന അവാർഡ് ചിന്തകനായ ഡോ. ടി.എസ്. ശ്യാംകുമാറിന്. ‘മൈത്രിയുടെ പൊരുൾ. സനാതന ധർമത്തിന്റെ വിമർശ പാഠങ്ങൾ’ എന്ന കൃതിക്കാണ് അവാർഡ്. പൂയപ്പിള്ളി തങ്കപ്പൻ ചെയർമാനായ ഡോ. സി. ആദർശ്, ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ ഏഴിന് മേത്തല ശ്രീനാരായണ സമാജം ചള്ളിയിൽ കൃഷ്ണൻ സ്മാരക ഹാളിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ രാവിലെ ഒമ്പതിന് വിതരണം ചെയ്യുമെന്ന് ജൂറി അംഗം ഡോ.സി. ആദർശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിക്കും. വൈസ് പ്രസിഡൻറ് അഡ്വ. എം. ബിജുകുമാർ, ട്രഷറർ കെ.ആർ. അമ്പിളികുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.