ബിജുക്കുട്ടൻ, അപകടത്തിൽപെട്ട കാർ

നടൻ ബിജുക്കുട്ടന്‌ വാഹനാപകടത്തിൽ പരിക്ക്‌

പാലക്കാട്‌: ചലച്ചിത്രതാരം ബിജുക്കുട്ടന്‌ വാഹനാപകടത്തിൽ പരിക്കേറ്റു. പാലക്കാട്‌ വടക്കുമുറിയിൽ വച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടൻ സഞ്ചരിച്ച കാർ ദേശീയപാതക്ക് അരികിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ പിറകിൽ ചെന്ന്‌ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്ന്‌ പോയിട്ടുണ്ടെന്നാണ് വിവരം.

പാലക്കാട്നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബിജുക്കുട്ടനും ഡ്രൈവർക്കും അപകത്തിൽ നേരിയ പരിക്ക്‌ പറ്റിയിട്ടുണ്ട്‌. അപകടത്തില്‍ നടന്‍റെ കൈവിരലിന് പരിക്ക് പറ്റിയെന്നാണ് വിവരം. ഇരുവരും പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - actor bijukuttan injured in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.