"സൗഹൃദങ്ങൾ എപ്പോഴും ഒരുപോലെ നിലനിൽക്കണമെന്നില്ല. തർക്കങ്ങളൊന്നുമില്ലായെങ്കിൽപ്പോലും ചിലപ്പോൾ അതിൽ വിള്ളൽ വീണേക്കാം." ഐശ്വര്യ റായ് ബച്ചനുമായുള്ള സൗഹൃദ ബന്ധം ഇല്ലാതായതിനെക്കുറിച്ച് റാണി മുഖർജി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്.
ഒരിക്കൽ കരീന കപൂർ ഖാനൊപ്പം പങ്കെടുത്ത 'കോഫി വിത്ത് കരൺ' പരിപാടിയുടെ എപ്പിസോഡിൽ ഐശ്വര്യയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റാണി മുഖർജി. നിങ്ങളുമായി ഉള്ളതുപോലെ തന്നെ ഐശ്വര്യയുമായും എനിക്ക് ഒരു സൗഹൃദ ബന്ധം ഉണ്ടായിരുന്നു. എന്നാലിന്ന് അതില്ല. അതിന് കാരണം നിങ്ങൾക്കറിയാം." റാണി മുഖർജി പറഞ്ഞു.
ഇതിനെക്കുറിച്ചൊന്നും തനിക്ക് കാര്യമായ അറിവില്ലായിരുന്നുവെന്നായിരുന്നു എന്നായിരുന്നു അതിന് കരണിന്‍റെ മറുപടി. തുടർന്ന് 'ചൽതേ ചൽതേ' സിനിമയുടെ ഷൂട്ടിങ് സൈറ്റിൽ വെച്ച് സൽമാൻഖാനുമായുണ്ടായ പ്രശ്നമാണ് ഇതിന് കാരണമെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന കരണിന്‍റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് റാണി മുഖർജി ഇങ്ങനെ പറഞ്ഞു. എനിക്ക് ആരുമായും ഒരു പ്രശ്നവുമില്ല. ഐഷുവുമായും ഇല്ല. പക്ഷേ ഐഷുവിന് ഉണ്ടാകാം."
ഐശ്വര്യക്ക് താങ്കളോട് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നുവെന്നും ഫോണിലൂടെ സംസാരിക്കുന്നത് തങ്ങൾ നിർത്തിയെന്നും അതുപോലെ നേരിട്ട് എവിടെ വെച്ചും കണ്ടിട്ടില്ലെന്നും റാണി മുഖർജി പറഞ്ഞു.എന്നാൽ ഇനി എന്നെങ്കിലും കാണാൻ അവസരം ലഭിച്ചാൽ ഞങ്ങൾ മിണ്ടുമെന്നും അവർ കൂട്ടിച്ചേർത്തു.
പരസ്പരം സംസാരിക്കാതിരിക്കുന്നതുമൂലം നഷ്ടമാകുന്ന സൗഹൃദങ്ങൾ വ്യക്തികളെ മാനസികമായി തളർത്തും. ഇത്തരം സാഹചര്യങ്ങളിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം ചേർത്തു പിടിക്കുകയാണ് വേണ്ടതെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പറയുന്നത്. പലപ്പോഴും ജീവിത സാഹചര്യങ്ങൾ കൊണ്ടാകും സൗഹൃദങ്ങൾ നഷ്ടമാകുന്നതെന്നും അവർ പറയുന്നു.
തെറ്റിദ്ധാരണകൾ ആണ് സൗഹൃദങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുന്നതെന്നും പരസ്പരം തുറന്നു സംസാരിക്കാത്തത് പക്ഷെ അകലം കൂട്ടുകയും ചെയ്യുന്നു. സൗഹൃദങ്ങളിൽ കമ്യൂണിക്കേഷന്‍റെ കുറവ് മൂലം അകലം ഉണ്ടായാൽ ചെറിയ സുഖാന്വേഷണങ്ങൾക്ക് തുടക്കമിട്ട് അത് തിരിച്ചു പിടിക്കാൻ ശ്രമിക്കാമെന്ന് മാനസിക രോഗ വിദഗ്ദ പറയുന്നത്. പിന്നീട് പഴയ സൗഹൃദം നഷ്ടപ്പെടാനുണ്ടായ കാരണത്തെക്കുറിച്ച് സാവധാനം സംസാരിച്ച് അത് പരിഹരിക്കാം. പഴയ പോലെ തന്നെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ വേണം ഇതിന് മുതിരാനെന്ന് അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.