കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന പരാതിയിൽ നിർമാതാവ് പി.എ. ഷംനാസിനെതിരെ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ നിർമാതാവും നായകനുമായ നിവിന്‍ പോളിയുടെ പരാതിയിലാണ് കേസെടുത്തത്.
2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശവും നിവിന്‍ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, തന്‍റെ വ്യാജ ഒപ്പിട്ട രേഖ ഫിലിം ചേംബറിൽ ഹാജരാക്കി സിനിമയുടെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് ആരോപണം. ജാമ്യമില്ലാ വകുപ്പുകളാണ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് ചുമത്തിയിട്ടുള്ളത്.
നേരത്തെ, പോളി ജൂനിയര്‍ കമ്പനി, ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും ചിത്രത്തിന്‍റെ അവകാശം തനിക്കാണെന്നും കാണിച്ച് ഷംനാസ് നൽകിയ പരാതിയില്‍ നിവിന്‍ പോളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.