ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ക്രിസ്റ്റീന. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് ഇറങ്ങിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസായത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സി. എസ് ഫിലിംസിന്‍റെ ബാനറിൽ ചിത്രാ സുദർശനൻ നിർമിച്ച് സുദർശനനാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് അക്ഷയ് സൗദയാണ് നിർവഹിക്കുന്നത്.
സുധീർ കരമന, എം. ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.