മഹേഷ് നാരായണൻ ചിത്രം; 'തലവര'യിലെ ആദ്യ ഗാനം ഇറങ്ങി

അർജുൻ അശോകനും രേവതി ശർമ്മയും നായകനും നായികയുമായെത്തുന്ന മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര'യിലെ ആദ്യ ഗാനം പുറത്ത്. കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്... എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം പാടിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേർന്നാണ്. മുത്തുവിന്‍റെ വരികൾക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നൽകിയിരിക്കുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനവും ഏറ്റെടുത്തിരിക്കുകയാണ്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിങ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം ആഗസ്റ്റ് 15നാണ് തിയറ്ററിലെത്തുന്നത്. അഖിൽ അനിൽകുമാറാണ് സംവിധായകൻ. അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ.

ഒരു തമിഴ് പെൺകുട്ടിയും അവൾക്ക് പിന്നാലെ പ്രണയം പറയാൻ നടക്കുന്ന നാല് യുവാക്കളുമാണ് ഗാനരംഗത്തിലുള്ളത്. വ്യത്യസ്തമായ ഈണവും വരികളും ഫ്രഷ്നെസ് ഫീൽ നൽകുന്നുണ്ട്. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

Full View

Tags:    
News Summary - Mahesh Narayanan's film; First song from 'Thalavara' released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.