representation image

ഇരുപത് വർഷത്തിനുശേഷം മധ്യപ്രദേശിൽ കാരക്കൽ കാട്ടുപൂച്ചയെ കണ്ടെത്തി

വംശനാശഭീഷണി നേരിടുന്ന കാട്ടുപൂച്ച വർഗത്തി​​പെടുന്നവയാണ് കാരക്കലുകൾ. മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവിസ​ങ്കേതത്തിലാണ് കണ്ടെത്തിയത്. ഇരുപത്‍വർഷം മുമ്പാണ് ഈ ജീവിയെ കണ്ടിട്ടുള്ളത്. കാമറട്രാപ്പിൽ പതിഞ്ഞ കാട്ടപൂച്ചയുടെ ചിത്രങ്ങൾ ഇന്ത്യൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടി​ലേക്ക് അയച്ച് ഡോ. ഹബീബ് ഇത് കാരക്കൽ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇൗ വർഷമാദ്യം രാജസ്‍ഥാനിലെ മുകുന്ദ്ര കുന്നുകളിലെ കാമറട്രാപ്പുകളിലും കാരക്കൽ കാട്ടുപൂച്ചയുടെ ചിത്രം ലഭിച്ചിരുന്നു. നിലവിൽ ഗാന്ധിസാഗർ വന്യജീവി സ​ങ്കേതത്തിൽ ചീറ്റപ്പുലികൾക്ക് ആവാസവ്യവസ്ഥയൊരുക്കുന്ന പദ്ധതികളു​ടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. പുള്ളിപ്പുലികളുടെ സാന്നിധ്യമറിയുന്നതിനായാണ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്നത്. കാക്കലിന്റെ 20ഓളം ചിത്രങ്ങൾ കാമറയിൽ പതിഞ്ഞിട്ടുള്ളതായി പറയുന്നു. പുള്ളിപ്പുലികളുടെ സാന്നിധ്യമുള്ള ഇടങ്ങളിൽ സാധാരണ പൂച്ചവർഗത്തിലുള്ള ജീവികളെ കാണാറില്ലെന്നും ഡോ. ഹബീബ് പറയുന്നു.

എന്നിരുന്നാലും വംശനാശം സംഭവിച്ചെന്നു കരുതിയ ജീവിയെ കണ്ടെത്തിയ സന്തോഷത്തിലാണ് വന്യജീവിവിഭാഗം. നീണ്ടകാലുകളും മഞ്ഞയും ചുവപ്പും കലർന്ന മണൽനിറമുള്ള രോമങ്ങളും നീളമേറിയ ചെവിയും ചെവിയുടെ അഗ്രഭാഗത്തെ നീണ്ടുവളഞ്ഞ കറുത്ത രോമങ്ങളുമാണ് ഇവരെ പെട്ടെന്ന് തിരിച്ചറിയാനുള്ള പ്ര​ത്യേകത. കാരക്കൽ എന്ന വാക്ക് തുർക്കിയ പദമായ ‘കാരകലക്’ (കറുത്തചെവി) എന്നതിൽനിന്നാണ് വന്നത്. നീണ്ടകാലുകൾ പെട്ടെന്ന് പറന്നുയരുന്ന പക്ഷിക​ളെ ആറടിയോളം ഉയർന്ന് ചാടി വേട്ടയാടുന്ന ജീവിയാണിത്. ആഫ്രിക്കയിലും മധ്യേഷ്യയിലുമാണ് കണ്ടുവരാറ്. വരണ്ട മരങ്ങൾ കുറവായ ​പ്രദേശങ്ങളും ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ അർധ മരുപ്രദേശങ്ങളാണ് കാരക്കൽ പൂച്ചകളുടെയും ആവാസവ്യവസ്ഥ.

ഒറ്റക്കും ഇണയുമായും താമസിക്കുന്ന ഇവ എലി,മുയലുകൾ, പക്ഷികൾ എന്നിവയെ വേട്ടയാടി ഭക്ഷണമാക്കുന്നു. പതിഞ്ഞിരുന്ന് അതിവേഗം വേട്ടയാടുന്ന ഇവ ഇരകളുടെ പുറം ഭാഗം മാത്രമേ ഭക്ഷിക്കൂ. ചീഞ്ഞ മാംസവും ഭക്ഷണമാക്കാറുണ്ട്. വന്യജീവി സംരക്ഷണനിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപെടുന്ന ജീവിയാണിത്.

സംരക്ഷി​ക്കപ്പെടേണ്ട ജീവിവർഗത്തിൽപെട്ടവയായത് കൊണ്ടുതന്നെ ഇവയെ കണ്ടെത്തിയത് പുതിയ പഠനങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്നവയാണിവ.കാലാവസ്ഥാമാറ്റവും മനുഷ്യരുടെ ഇടപെടലുകളും വന്യജീവികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട്.

Tags:    
News Summary - Caracal wild cat found in Madhya Pradesh after twenty years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.