കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട്. നിലവിൽ പകലും രാത്രിയും കനത്ത ചൂടുള്ള ദിവസങ്ങളാണ്. വരുംദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് കാലവാസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി.
ചൊവ്വാഴ്ച റാബിയ മേഖലയിൽ 51 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലും താപനില എത്തി. ശനിയാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 50 മുതൽ 52 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് സൂചന. തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള കാലാവസ്ഥയും അനുഭവപ്പെടും.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനവും വടക്കുപടിഞ്ഞാറൻ കാറ്റോടുകൂടിയ ചൂടുള്ള വായു പിണ്ഡവും രാജ്യത്തെ ബാധിക്കുന്നതാണ് ഉയർന്ന താപനിലക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. കനത്ത ചൂടിൽ പുറത്തിറങ്ങുന്നവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.