ലോകത്തെ മികച്ച 50 പ്രഭാത ഭക്ഷണങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വിഭവങ്ങളും; ഏതൊക്കെയെന്നറിയാം...

ന്യൂഡൽഹി: ഓൺലൈൻ ഫുഡ് റാങ്കിംഗ് പ്ലാറ്റ്‌ഫോമായ ‘ടേസ്റ്റ് അറ്റ്ലസ്’ അടുത്തിടെ നടത്തിയ ലോകത്തിലെ മികച്ച 50 പ്രഭാതഭക്ഷണ വിഭവങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വിഭവങ്ങളും.

ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്താലും വൈവിധ്യങ്ങളാലും ഇത്തവണ മൂന്ന് ഇന്ത്യൻ വിഭവങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ക്രൊയേഷ്യ ആസ്ഥാനമായുള്ള കമ്പനിയായ ‘ടേസ്റ്റ് അറ്റ്ലസി’ന്റെ റാങ്കിങ് ഭക്ഷണപ്രേമികൾക്കിടയിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല ഭക്ഷണത്തിലെ വൈവിധ്യവും പരമ്പരാഗത രുചികളും ചില ഐക്കണിക് വിഭവങ്ങളും ആഘോഷിക്കുകയും ചെയ്യുന്നു.

കഹ്‌വാൽട്ടി


പട്ടികയിൽ ഇടം നേടിയ വിഭവങ്ങളെക്കുറിച്ച് പറയുമ്പോൾ, മുന്നിൽ നിൽക്കുന്നത് തുർക്കിയിലെ കഹ്‌വാൽട്ടിയാണ്. ഇത് തുർക്കിയുടെ സംസ്കാരത്തിലെ വിപുലമായ ഭക്ഷണ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. 

സെർബിയയിൽ നിന്നുള്ള കോംപ്ലെറ്റ് ലെപിംഗയാണ്  പട്ടികയിലെ രണ്ടാമത്തെ വിഭവം. പരമ്പരാഗതമായ ബ്രെഡ് പകുതിയായി മുറിച്ച് പിന്നീട് കട്ടിയുള്ള ക്രീമിൽ പൊതിഞ്ഞ് മുട്ട പുരട്ടിയാണ് ഈ വിഭവം തയ്യാറാക്കുന്നത്.

ലിബിയയിൽ നിന്നുള്ള സ്ഫിൻസ് ആണ് മൂന്നാം സ്ഥാനത്ത്. മാവ്, യീസ്റ്റ്, പഞ്ചസാര, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് തയ്യാറാക്കിയ പരമ്പരാഗത പേസ്ട്രിയാണിത്.

ചോല ഭട്ടൂര

പട്ടികയിലുള്ള ഇന്ത്യൻ വിഭവങ്ങൾ

ഇന്ത്യൻ വിഭവങ്ങളുടെ കാര്യത്തിൽ, മഹാരാഷ്ട്രയിൽ നിന്നുള്ള ‘മിസാൽ’ പതിനെട്ടാം സ്ഥാനം നേടി. തൈര്, പയർ കറി, മോത്ത് ബീൻ, ഗ്രേവി തുടങ്ങി നിരവധി ചേരുവകളുടെ സംയോജനമാണ് ഈ വിഭവത്തിൽ ഉള്ളത്.

മിസാൽ

തുടർന്ന് 23-ാം സ്ഥാനത്ത് നമ്മുടെ പൊറോട്ട. പൊറോട്ടക്ക് ഒരു ആമുഖം ആവശ്യമില്ല. ഇത് സാധാരണയായി പ്രഭാതഭക്ഷണത്തിന് കഴിക്കുന്നതും മൈദ മാവിൽ കുഴച്ചെടുക്കുന്നതുമായ വിഭവമാണ്. സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ ചുട്ടെടുക്കുന്നതു കാരണം ഇത് അടരുകളായി മാറുന്നു.

പൊറോട്ട

ഡൽഹി നഗരത്തിലെ ഐക്കണിക് വിഭവമായ ചോലെ ഭാട്ടുരെ പട്ടികയിൽ 32-ാം സ്ഥാനം നേടി. ഈ ഭക്ഷണം രണ്ട് വിഭവങ്ങളുടെ സംയോജനമാണ്. അതിൽ എരിവുള്ള കടലക്കറിയും മൊരിഞ്ഞ ഭട്ടുരെയും ഉൾപ്പെടുന്നു.

ടേസ്റ്റ് അറ്റ്ലസ് മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുള്ളൂവെങ്കിലും അവരുടെ വെബ്‌സൈറ്റിലെ സമീപകാല പട്ടികയിൽ 51 മുതൽ 100 ​​വരെയുള്ള റാങ്കുകളിൽ മറ്റ് ഇന്ത്യൻ വിഭവങ്ങളും ഉൾപ്പെടുന്നു. ഇതിൽ  57-ാം സ്ഥാനത്ത് മിസൽ പാവ്, 60-ാം സ്ഥാനത്ത് ശ്രീഖണ്ഡ്, 95-ാം സ്ഥാനത്ത് പാലക് പനീർ എന്നിവ ഉൾപ്പെടുന്നു.

Tags:    
News Summary - 3 Indian Breakfast Favourites Ranked Among Top 50 in the World - Can You Guess Which Ones?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.