തേങ്ങ വെട്ടി ഉണക്കി കൊപ്രയാക്കി ചക്കിൽ ആട്ടിയ എണ്ണ ഉപയോഗിച്ച് ശീലിച്ചവരാണ് നമ്മൾ. കാലം ഒരുപാട് കഴിഞ്ഞെങ്കിലും മലയാളി വെളിച്ചെണ്ണേ അടുക്കളയിൽ നിന്ന് മാറ്റിവെക്കാത്ത കാരണം അതിന്റെ ആരോഗ്യ ഗുണങ്ങളും പവിത്രതയും കൊണ്ടാണ്.
മലയാളികൾ ഏറ്റവും കൂടുതൽ പാചകത്തിന് ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയിൽ നിർമിക്കുന്ന പലഹാരങ്ങൾക് പ്രത്യേക രുചിയാണ്. പല ആയുർവേദ ഔഷധങ്ങളും വെളിച്ചെണ്ണയിൽ തയാറാക്കി സൂക്ഷിക്കുന്നു, പിന്നീട് ഈ എണ്ണ മരുന്നായി ഉപയോഗിക്കുന്നു.
ഹൃദയാരോഗ്യം, ചർമ സൗന്ദര്യം, മുടി കൊഴിച്ചിൽ, ശരീര പുഷ്ടി തുടങ്ങിയവക്കെല്ലാം ഇവ ഉപകരിക്കുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ് എന്നിവ ബാക്റ്റീരിയകളെയും വൈറസുകളെയും പ്രതിരോധിക്കും.
മാർക്കറ്റിൽ ലഭ്യമായ പല ഹെയർ ഓയിലുകളും വെളിച്ചെണ്ണയിൽ അധിഷ്ടിതമാണ്. എന്നാൽ ഇവയെല്ലാം നല്ല വെളിച്ചെണ്ണ കിട്ടുമെങ്കിൽ നമുക്ക് വീട്ടിൽ തന്നെ നിർമിക്കാവുന്നതാണ്. കേടുകൂടാതെ ഇരിക്കാൻ വേണ്ടി ഉപ്പ്, അല്ലെങ്കിൽ കുരുമുകളക് എന്നിവ ഇട്ടുവെക്കാറുണ്ട്. അല്ലെങ്കിൽ തണുപ്പിച്ച കട്ടയായും സൂക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.