ബോഗൻവില്ല പൂക്കൾ അതിമനോഹരമാണ് കാണാൻ. ചെട്ടിയിൽ ബാൽക്കണിയിലും മുറ്റത്തുമെല്ലാം വെച്ചുപിടിപ്പിക്കാവുന്ന ചെടിയാണ്. പൂക്കൾ കുറെ നാൾ നിൽക്കുന്നത് കൊണ്ട് തന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ നിത്യഹരിത അലങ്കാരമാണ് ബോഗൻവില്ലകൾ. കടലാസു പൂക്കൾ എന്ന് നമ്മൾ സാധരണ പറയും. ഈ ചെടികൾ പരിപാലിക്കാൻ എളുപ്പമാണ്. ഇതിന്റെ പൂക്കളുടെ നിറം കൊണ്ടാണ് ഇതിന് വാട്ടർമെലൻ കിസ് എന്ന പേര് വന്നത്. തണ്ണി മത്തന്റെ കാമ്പിന്റെ നിറവുമായി സാമ്യതയുണ്ട്. നേരിട്ട് സൂര്യ പ്രകാശം കിട്ടുന്നിടത്ത് വേണം ഈ ചെടികൾ വളർത്താൻ. ആറ് മണിക്കൂറെങ്കിലും തുടർച്ചയായി സൂര്യപ്രകാശം കിട്ടണം. എങ്കിൽ മാത്രമേ നന്നായി പൂക്കൾ ഉണ്ടാവു. ഇതിന്റെ ഇലകൾ കടും പച്ച നിറമാണ്. നട്ട് കഴിഞ്ഞ് മുന്നു വർഷത്തേക്ക് എന്നും വെള്ളം കൊടുക്കണം. അതിനു ശേഷം ഇടവിട്ട് മതി. ചെട്ടിയിൽ വെച്ചാൽ 1.2 മുതൽ രണ്ട് അടിവരെ പൊക്കം വെക്കും. ഒരുപാട് വളർന്നു പോകാതെ പ്രൂൺ ചെയ്തു കൊടുക്കണം. വെളിയിലും ടെറസിലും ഇതിനെ പടർത്തി വിടാം. പ്രൂൺ ചെയ്ത് നിർത്തിയാൽ ഇതിന്റെ ആകൃതി നിലനിർത്തി വെക്കാം. വളർച്ചയ്ക്കും പൂക്കളുണ്ടാകാനും സഹായിക്കും. പോട്ടിങ് മിക്സിനായി ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി എടുക്കുക. ഗാർഡൻ സോയിൽ, മണൽ, ചകിരിച്ചോർ, കമ്പോസ്റ്റ് എന്നിവ യോജിപ്പിച്ച് തയ്യാറാക്കാം. വളർന്നു കഴിയുമ്പോൾ നല്ലൊരു രാസവളം നൽകണം.
പൂക്കൾ കൂടുതൽ പിടിക്കാനായിട്ടു കൂടുതൽ നൈട്രജൻ അടങ്ങിയ വളം കൊടുക്കരുത്. അങ്ങനെ ചെയ്താൽ ഇലകളാണ് കൂടുതൽ ഉണ്ടാവുക. ചെട്ടിയിൽ വെച്ചാൽ മഞ്ഞു വീഴ്ചയും, തണുപ്പുമൊക്കെ ഉള്ളപ്പോൾ നമുക്ക് എടുത്തു സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ എളുപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.