ചിത്രശലഭങ്ങൾ ചിറകുവിരിച്ച പോലെ മനോഹരമായ ഇലകളുള്ള ചെടിയാണ് ഓക്സലിസിസ് എന്നറിയിപ്പ് ബട്ടർഫ്ലൈ പ്ലാന്‍റ്. പല വകഭേദങ്ങൾ ഈ ചെടികൾ കാണാനാവും. ഇതിലെ ത്രികോണാകൃതിയിലുള്ള ചെടികളാണ് കൂടുതൽ ഭംഗി. ക്രിസ്റ്റിയ ഒബ്കോഡാറ്റ ചെടിയുടെ ത്രികോണാകൃതിയിലുള്ള ഇലകൾക്ക് കൂടുതൽ ഭംഗിയാണ്. ഇലയുടെ മെറൂൺ നിറത്തിലുള്ള വരകൾ കുഞ്ഞു കുരുവികളുടെ ചിറകു പോലെ തോന്നിക്കും.
അതുകൊണ്ട് തന്നെ ഇതിനെ സ്വാലോ ടെയ്ൽ പ്ലാന്‍റ് എന്നും പറയും. നേരിട്ടുള്ള സൂര്യപ്രകാശം ഒട്ടും ആവശ്യമില്ലാത്ത ചെടിയാണിത്. ഈർപ്പമുള്ള മണ്ണാണ് ഇഷ്ട്ടം. നല്ല ഡ്രെയിനേജ് ഉള്ള ചെടിച്ചട്ടി നോക്കി വേണം ചെടി വെക്കുവാൻ തയ്യാറാക്കേണ്ടത്. ചാണകപ്പൊടി, ചകിരിച്ചോർ, കംപോസ്റ്റ്, ഗാർഡൻ സോയിൻ എന്നിവ മിക്സ് ചെയ്ത് പോട്ടിങ് മിക്സ് തയാറാക്കാം. വളമായിട്ട് എൻ.പി.കെ 10:10:10 എന്നിവ ആറാഴ്ചയിൽ ഒരിക്കൽ കൊടുക്കണം.
ഒന്നോ രണ്ടോ വർഷം ആയാൽ ചെടിച്ചട്ടി മാറ്റി കൊടുക്കണം. ഹാംഗിങ് പോട്ടിലും നന്നായി വളർത്തിയെടുക്കാം. ഇതിന്‍റെ വേര് വേർതിരിച്ചു നമുക്ക് തൈകൾ ഉണ്ടാക്കാവുന്നതാണ്. ഇതിന്‍റെ വിത്തുകൾ വെച്ച് നമുക്ക് പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. തണ്ടുകൾ ഉപയോഗിച്ചും പുതിയ ചെടി കിളിപ്പിച്ചെടുക്കാവുന്നതാണ്. ഇലയുടെ താഴെ നിന്നു ഒരു നോട് വെച്ച് മുറിച്ചെടുക്കണം. നന്നായി കാറ്റടിച്ചാൽ ഈ ചെടികൾ ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ തോന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.