ഫേണുകളുടെ കൂട്ടത്തിൽ മനോഹരമായ ഒരു ഫേണ ആണ് സ്റ്റാഗ് ഹോൺ ഫേൺ.18 ഫേൺ വർഗങ്ങൾ ചേരുന്ന ഒരു പ്ലേറ്റിസെറിയം വർഗത്തിൽപെട്ടതാണ് ഈ സ്റ്റാഗ് ഹോൺ ഫേൺ. ഈ ഫേണുകൾ എപിഫൈറ്റ്സ് ഇത്തിൾകണ്ണി ആണ്. ഇതിന് മണ്ണ് ആവശ്യമില്ല. അന്തരീക്ഷത്തിൽ നിന്ന് ആഹാരം വലിച്ചെടുക്കുന്നു. മാനിന്റെ കൊമ്പ് പോലെ തോന്നിക്കുന്ന ഇലകളാണ് ഈ ഫെർണിന്.
അതുകൊണ്ടാണ് ഇതിന് സ്റ്റാഗ് ഹോൺ ഫേൺ എന്ന് പേര് വന്നത്. മരക്കഷണത്തിലും ചെറിയ പലകകളിലും നമുക്ക് ഇതിനെ വളർത്തിയെടുക്കാം. ഫേണുകൾ പൊതുവെ ഈർപ്പം ഇഷ്ടപ്പെടുന്നവർ ആണ്. പച്ചപ്പ് നിലനിർത്താൻ ഈർപ്പം ഉള്ള ഇടങ്ങൾ നോക്കിവെക്കണം. വെള്ളം സ്പ്രെ ചെയ്തു കൊടുത്താൽ മതി.
എന്നും വെള്ളം കൊടുക്കാൻ പറ്റുമെങ്കിൽ കുറച്ചു വെയിൽ കിട്ടുന്നിടം നോക്കി വെക്കാം. എന്നും വെള്ളം കൊടുക്കാൻ പറ്റില്ലെങ്കിൽ അങ്ങനെ ചെയ്യരുത്. ഇതിന്റെ ഇലകൾ മഞ്ഞ നിറം ആകും. നമുക്ക് ഇതിനെ ചകിരിച്ചണ്ടി, മരകക്ഷണങ്ങൾ പൊടിച്ചത് എന്നിവ മിക്സ് ചെയ്ത് ഇതിനെ മൗണ്ട് ചെയ്യാം. ദ്രവ രൂപത്തിലുള്ള രാസവളമാണ് കൊടുക്കേണ്ടത്. വെള്ളം കൂടിയാൽ ചീഞ്ഞു പോകും. അതുകൊണ്ട് റൂട്ട് നന്നായി ഉണങ്ങിയ ശേഷമേ വെള്ളം കൊടുക്കാവൂ. പ്രോപഗേഷൻ ഇത് റൂട്ടിൽ നിന്ന് വേർതിരിച്ചു തൈകൾ ഉണ്ടാക്കാം. ബീജകോശങ്ങൾ എടുത്തും തൈകൾ ഉണ്ടാക്കാം. ആരോഗ്യമുള്ള ഇലകളുടെ അടിയിൽ കുഞ്ഞു അരികൾ ഉണ്ടാകും.
അതിനെയാണ് ബീജകോശങ്ങൾ എന്ന് പറയുന്നത്. പബ്സ് എന്നാണ് ഇതിന്റെ കുഞ്ഞുങ്ങളെ പറയുന്നത്. പബ്സ് മാറ്റി വെച്ചും നമുക്ക് വളർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.