കണ്ണൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച 'തദ്ദേശീയം - പ്രവാസികളുടെ പങ്ക്' സെമിനാർ
സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: അടുത്ത് വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഇടതുപക്ഷ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താവണമെന്നും അതിനുവേണ്ടി സജ്ജമാകാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ എസ്.എ.എം. ബഷീർ ആഹ്വാനം ചെയ്തു. കെ.എം.സി.സി ഖത്തർ കണ്ണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'തദ്ദേശീയം - പ്രവാസികളുടെ പങ്ക്' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ നടന്നതുപോലെ തികച്ചും ശാസ്ത്രീയമായ പ്രവർത്തനങ്ങൾക്ക് മാത്രമേ യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്താനാവൂവെന്നും എതിരാളികൾ തീർക്കുന്ന ചതിക്കുഴികളിൽ ജനാധിപത്യം കുഴിച്ച് മൂടപ്പെടാതിരിക്കാൻ അവസാന നിമിഷം വരെ ചിട്ടയായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. റഫീഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു.
183ാം നൂറ്റാണ്ടിൽ തുടക്കമിട്ട ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ദേശീയ നേതാക്കൾക്കൊപ്പം മുസ്ലിം നേതാക്കൾക്കും തുല്യ പങ്കാളിത്തമുണ്ടായിരുന്നെന്നും ഈ സത്യത്തെ തമസ്കരിക്കുന്ന ചരിത്രത്തെ സമൂഹം തിരസ്കരിക്കട്ടെയെന്നും ഉദ്ഘാടകൻ സലിം നാലകത്ത് പ്രസ്താവിച്ചു. കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അഷറഫ് ആറളം, ജില്ല ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, സ്റ്റേറ്റ് കൗൺസിൽ അംഗം റഫീഖ് പള്ളിവളപ്പ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കെ.എം.സി.സി നേതാക്കളായ ഡോ. റഷാദ്, മുനീബ് വാരം കടവ്, അഫ്സൽ പറമ്പത്ത്, ശിഹാബ് ഏഴര എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി ജനറൽ സെക്രട്ടറി നസീം നീർച്ചാൽ സ്വാഗതവും സമീർ കക്കാട് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.