ദോഹ: 365 ദിവസത്തെ കാലാവധിയുള്ള പുതിയ മെട്രോപാസ് പുറത്തിറക്കി ഖത്തർ റെയിൽ. 990 ഖത്തർ റിയാൽ വിലയുള്ള ഈ പാസ് ഉപയോഗിച്ച് ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 365 ദിവസ കാലയളവിൽ പരിധിയില്ലാതെ യാത്ര ചെയ്യാം. ഖത്തറിലെ സ്കൂൾ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'ബാക്ക് ടു സ്കൂൾ' പരിപാടിയോടനുബന്ധിച്ചാണ് പുതിയ മെട്രോപാസ് പുറത്തിറക്കിയത്. സെപ്റ്റംബർ രണ്ടുവരെ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിലാണ് ബാക്ക് ടു സ്കൂൾ പരിപാടി നടക്കുന്നത്.
ഈ പാസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്ന പ്രത്യേക ഏർളി ബേർഡ് പ്രമോഷൻ ഓഫറും ലഭിക്കും. ഓഗസ്റ്റ് 31 വരെ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് മാത്രമായിരിക്കും ഏർളി ബേർഡ് വൗച്ചറുകൾ ലഭിക്കുക. ഈ വൗച്ചറുകൾ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ ദോഹ മെട്രോ ഗോൾഡ് ക്ലബ് ഓഫിസിലോ ലുസൈൽ ട്രാം ടിക്കറ്റിങ് ഓഫീസിലോ നൽകി പാസ് വാങ്ങാവുന്നതാണ്. പാസ് വാങ്ങുമ്പോൾ വൗച്ചറിന്റെ ഒറിജിനൽ ഹാജരാക്കണം.
മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ സാമഗ്രികൾ വിൽക്കുന്ന കടകളുടെ പ്രത്യേക ഓഫറുകൾ തിരിച്ചറിയാനുള്ള അവസരം പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.