ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി

ഖത്തർ പ്രധാനമന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ജിയുമായി ഫോൺ കാളിൽ ചർച്ച നടത്തി. ​

സംഭാഷണത്തിൽ ഇറാൻ ആണവ കരാറിലെ പുതിയ സംഭവവികാസങ്ങളും ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സ്ഥിതിഗതികളും ഇരുവരും അവലോകനം ചെയ്തു.

നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പിക്കുന്നതിനുമായി എല്ലാ കക്ഷികളും ചർച്ചയിലേക്ക് മടങ്ങിയെത്താൻ ഖത്തർ ശ്രമങ്ങൾ തുടരുകയാണെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി പറഞ്ഞു.

Tags:    
News Summary - Qatari Prime Minister holds talks with Iranian Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.