ജുബൈൽ നവോദയ ഓണാഘോഷം 'ആരവം - 2025' സ്വാഗതസംഘ രൂപവത്കരണ യോഗം കേന്ദ്ര കമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: നവോദയ ജുബൈൽ റീജനൽ കമ്മിറ്റിക്കു കീഴിലെ ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആരവം - 2025' ന്റെ സ്വാഗതസംഘം രൂപവത്കരണയോഗം സഖാവ് പ്രേംരാജ് ഹാളിൽ നടന്നു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജാതി, മത, ഭേദം മറന്ന് ജുബൈലിലെ മുഴുവൻ മലയാളികൾക്കും ഒരുമിച്ച് ഓണാഘോഷം ഒരു സാംസ്കാരിക ഉത്സവമാക്കി മാറ്റാൻ 'ആരവം - 2025'ലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഏരിയ പ്രസിഡന്റ് അജയ് ആലുവ അധ്യക്ഷതവഹിച്ചു. ഓണാഘോഷ തലക്കെട്ട് അനാച്ഛാദനം നിർവഹിച്ച് നവോദയ കേന്ദ്ര എക്സിക്യൂട്ടിവും ജുബൈൽ റീജനൽ ട്രഷററുമായ പ്രജീഷ് കറുകയിൽ സംസാരിച്ചു.നവോദയ ജുബൈൽ റീജനൽ പ്രസിഡന്റ് അജയൻ കണ്ണൂർ 'ആരവം -2025' നടത്തിപ്പിനാവശ്യമായ 201 അംഗ സ്വാഗതസംഘത്തിന്റെ പാനൽ അവതരിപ്പിച്ചു. സ്വാഗതസംഘ ചെയർമാനായി പ്രജീഷ് കറുകയിൽ, വൈസ് ചെയർമാനായി ഷാജിദിൻ നിലമേൽ, ജനറൽ കൺവീനറായി രാഗേഷ് ചാണയിൽ, ജോ.കൺവീനർ ആയി അജയ് ആലുവ എന്നിവരെ തിരഞ്ഞെടുത്തു.
ജുബൈൽ റീജനൽ ആക്ടിങ് സെക്രട്ടറിയും കേന്ദ്ര എക്സിക്യൂട്ടിവ് അംഗവുമായ പ്രണീത്, ജുബൈൽ റീജനൽ ജോയന്റ് സെക്രട്ടറി വിജയൻ പാട്ടക്കര, ടൗൺ കുടുംബവേദി പ്രസിഡന്റ് അനിത സുരേഷ് എന്നിവർ സംസാരിച്ചു.ജുബൈൽ ടൗൺ ഏരിയക്കു കീഴിലെ ഒമ്പത് യൂനിറ്റിൽ നിന്നായി 100ൽ അധികം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ജുബൈൽ ടൗൺ ഏരിയ ജോയന്റ് സെക്രട്ടറി ഹാരിസ് ഇല്ലിക്കൽ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അക്ഷയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.