റിയാദിൽ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുശോചനയോഗത്തിൽ ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വി.എസ്. അച്യുതാനന്ദൻ അനുശോചനയോഗത്തിൽ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽനിന്നുള്ളവർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും നാടിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനും അവശജനതയുടെ അവകാശങ്ങൾക്കുവേണ്ടിയും ചൂഷണത്തിനും അഴിമതിക്കുമെതിരെ പോരാടിയ ജനനായകനായിരുന്നു വി.എസ് എന്ന് പ്രസംഗകർ അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ മാത്രമല്ല മികച്ച ഭരണാധികാരി എന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു വി.എസ്. പ്രവാസികൾക്ക് വേണ്ടി ക്ഷേമനിധിയും പെൻഷൻ പദ്ധതിയും സാന്ത്വനം സഹായവും ഒക്കെ ആരംഭിച്ചത് വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ അന്ത്യയാത്ര ഒരു നൂറ്റാണ്ടിെൻറ സമരനായകന് ജനങ്ങൾ നൽകിയ ആദരവായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിലും പിൻതലമുറക്കുള്ള ഒരു രാഷ്ട്രീയ പാഠപുസ്തകമെന്ന നിലയിലും വി.എസ് എന്നും രാഷ്ട്രീയ കേരളത്തിൽ ജീവിക്കും. ചിലർ ബോധപൂർവം ജാതിമത വിരുദ്ധ മുദ്രകൾ വി.എസിന് മുകളിൽ ചാർത്താൻ ശ്രമിച്ചത് കളവായിരുന്നെന്ന് തെളിയിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. വിവിധ സംഘടനകൾ, മാധ്യമ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തർ തുടങ്ങി പ്രവാസി സമൂഹത്തിന്റെ ഒരു പരിച്ഛേദം അനുശോചനപരിപാടിയിൽ പങ്കെടുത്തു. റോസാപൂക്കളാൽ അലങ്കരിച്ച വി.എസിെൻറ ചിത്രത്തിന് മുന്നിൽ വെച്ചിരുന്ന പുസ്തകത്തിൽ ഓരോരുത്തരം അനുശോചന സന്ദേശം രേഖപ്പെടുത്തിയാണ് മടങ്ങിയത്. ബത്ഹയിൽ നടന്ന അനുശോചന യോഗത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഇസ്മാഈൽ കണ്ണൂർ അധ്യക്ഷത വഹിച്ചു. കുമ്മിൾ സുധീർ, സലിം പള്ളിയിൽ, ജോസഫ് അതിരുങ്കൽ, ഡോ. കെ.ആർ. ജയചന്ദ്രൻ, ശിഹാബ് കൊട്ടുകാട്, നജിം കൊച്ചുകലുങ്ക്, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ, നെബു വർഗീസ്, വിക്രമലാൽ, ഫിറോസ്ഖാൻ, ആതിരാ ഗോപൻ, റഹ്മാൻ മുനമ്പത്, ഷാനവാസ്, ഇല്യാസ്, പ്രഭാകരൻ, ബാബുജി, രവീന്ദ്രൻ പയ്യന്നൂർ, അയ്യൂബ് കരൂപ്പടന്ന, ഹരി കൃഷ്ണൻ, അസീസ്, മുഹമ്മദ് സലിം, അജിത് കുമാർ, റസ്സൽ, അമീർ, നാസ്സർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. ഷൈജു ചെമ്പൂര് വി.എസിനെ കുറിച്ചെഴുതിയ കവിത ആലപിച്ചു. സനൂപ് പയ്യന്നൂർ വിപ്ലവ ഗാനം ആലപിച്ചാണ് ആദരാജ്ഞലികൾ അർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.