സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റി’െൻറ പോസ്റ്റർ പ്രകാശനം ജോളി ലോനപ്പൻ നിർവഹിക്കുന്നു
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റർ പ്രകാശനവും വിളംബര സമ്മേളനവും ദമ്മാമിൽ നടന്നു. ഒക്ടോബർ 30, 31 തീയതികളിലാണ് സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ അണിനിരക്കുന്ന ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റ്’ അരങ്ങേറുന്നത്. സിനിമാനിർമാതാവും സാഹിത്യ പ്രവർത്തകനുമായ ജോളി ലോനപ്പൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സമാജം ദേശീയ പ്രസിഡൻറ് മാലിക് മഖ്ബൂൽ ‘നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങൾ’ എന്ന തലക്കെട്ടിൽ നടക്കുന്ന ലിറ്റററി ഫെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ, മലയാള സാഹിത്യരംഗത്തെ പ്രമുഖരായ സക്കറിയ, രാജശ്രീ, റോസ്മേരി, യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അഖിൽ പി. ധർമജൻ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ അതിഥികളായെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരും സാഹിത്യപ്രവർത്തകരും ലിറ്റററി ഫെസ്റ്റിൽ പങ്കെടുക്കും. സാഹിത്യ സംവാദങ്ങൾ, എഴുത്തു ശിൽപ്പശാലകൾ, ചിത്രപ്രദർശനം, പുസ്തകപ്രകാശനം, തനത് സാംസ്കാരിക പ്രകടനങ്ങൾ, ഗസൽ, പുസ്തകപ്രദർശനം എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും.
സൗദിയുടെ സാഹിത്യ ഭൂപടത്തിൽ ഏറ്റവും തിളക്കമാർന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തിൽ ഏറ്റവും ചിട്ടയോടെയും ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.പോസ്റ്റർ പ്രകാശന ചടങ്ങിൽ ബിജു കല്ലുമല, മുഹമ്മദ് കുട്ടി കോഡൂർ, പ്രദീപ് കൊട്ടിയം, ജമാൽ വില്ല്യാപ്പിള്ളി, ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, ഷക്കീർ ബിലാവിനകത്ത്, അബ്ദുൽ മജീദ്, സിറാജുദ്ദിൻ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ നായർ, ഫെബിനാ നജുമുസമാൻ, ലീനാ ഉണ്ണികൃഷ്ണൻ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മാത്തുകുട്ടി പള്ളിപ്പാട്, സെയ്യിദ് ഹമദാനി, ഇഖ്ബാൽ വെളിയങ്കോട്, ജയൻ ജോസഫ്, അനിൽ റഹിമ, നൗഷാദ് മുത്തലിഫ്, ബിജു പൂതക്കുളം, നൗഷാദ് അകോലത്ത്, നവാസ് ചൂനാടൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. വിസ്മയ സജീഷ് സമാജം അവതരണഗാനത്തിന് നൃത്താവിഷ്കാരമേകി. കല്യാണി ബിനു പ്രാർഥനാ ഗീതവും ജോയ് തോമസ്, മോഹൻ വസുധ എന്നിവർ കവിതകളും അവതരിപ്പിച്ചു.
മുഷാൽ തഞ്ചേരി, നജ്മുസ്മാൻ, റഊഫ് ചാവക്കാട്, ഹുസൈൻ ചമ്പോലിൽ, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്, ഹമീദ് കാണിച്ചാട്ടിൽ, നസീർ പുന്നപ്ര, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, നിഖിൽ മുരളി, ബൈജുരാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിനു കുഞ്ഞ് അവതാരകനായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.