ശാഫി അഞ്ചങ്ങാടി, ഡോ. അൻജു
എസ്.എസ്, പി.പി. പ്രഭാകരൻ പയ്യന്നൂർ
ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പേരിൽ ചിരന്തന-ദർശന സാംസ്കാരിക വേദി നൽകിവരുന്ന ചിരന്തന മുഹമ്മദ് റഫി പുരസ്കാരത്തിന് ശാഫി അഞ്ചങ്ങാടി, ഡോ. അൻജു എസ്.എസ്, പി.പി. പ്രഭാകരൻ പയ്യന്നൂർ എന്നിവർ അർഹരായതായി ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, ദർശന മുഖ്യ രക്ഷാധികാരി സർഫുദ്ദീൻ വലിയകത്ത്, ദർശന പ്രസിഡന്റ് സി.പി. ജലീൽ, ദർശന ട്രഷറർ സാബു തോമസ്, ചിരന്തന ജനറൽ സെക്രട്ടറി ടി.പി. അശ്റഫ് എന്നിവർ പറഞ്ഞു. ഗായകൻ മുഹമ്മദ് റഫിയുടെ 45ാം ചരമവാർഷിക ദിനമായ ജൂലൈ 31 രാത്രി ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അനുസ്മരണ സമ്മേളന ചടങ്ങിൽ പുരസ്കാരം ജേതാക്കൾക്ക് സമ്മാനിക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഗായകർ അണിനിരക്കുന ഗാനാലാപനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.