ദുബൈ: സെപ്റ്റംബർ 10 മുതൽ ആരംഭിച്ച ഏഷ്യ കപ്പിന് സുരക്ഷ ശക്തമാക്കി ദുബൈ പൊലീസ്. ഈ മാസം 28വരെ അബൂദബിയിലും ദുബൈയിലുമായി നടക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്.
ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൊലീസ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് ഓപറേഷൻസ് അസി. കമാൻഡർ ഇൻ ചീഫും ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) ചെയർമാനുമായ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ടൂർണമെന്റ് വേദികളായി അബൂദബി, ദുബൈ നഗരങ്ങളെ തിരഞ്ഞെടുത്ത ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടപടി അന്താരാഷ്ട്ര ഇവന്റുകൾ വിജയകരമായി നടത്താൻ കഴിയുന്ന രാജ്യമെന്ന യു.എ.ഇയുടെ ആഗോളപ്രശസ്തിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതിൽ കാണികളെത്തുന്ന ചാമ്പ്യൻഷിപ് എന്നനിലയിൽ ടൂർണമെന്റ് സംഘാടക സമിതിയുമായും മറ്റു പങ്കാളികളുമായും കൈകോർത്ത് ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കളിക്കാർക്കും ഒഫീഷ്യലുകൾക്കും സ്റ്റേഡിയത്തിലേക്ക് സുഗമമായി പ്രവേശനം സാധ്യമാക്കുന്നതിന് സ്റ്റേഡിയത്തിനു ചുറ്റും പരിസരങ്ങളിലും പട്രോളിങ് ഉൾപ്പെടെ പ്രത്യേക സുരക്ഷ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.