കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു
അബൂദബി: പ്രവാസികള്‍ക്ക് 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അനുമതിയുള്ള ഈ പാക്കേജിന് 2910 പേര് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 398 പേര് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി. ഈ പാക്കേജിന് കൊച്ചിയില്‍നിന്ന് മാത്രമേ എംബാര്ക്കേഷനുള്ളൂ.
പാക്കേജ് ലഭിക്കുന്ന പ്രവാസികള്‍ ഹജ്ജ് ക്യാമ്പിന് പത്തുദിവസം മുമ്പ് നാട്ടിലെത്തണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സമര്‍പ്പണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നാട്ടില്‍നിന്ന് പുറപ്പെടുന്ന പ്രവാസികള്‍ക്ക്, ഹജ്ജിനുശേഷം ജോലിസ്ഥലത്തേക്കോ മറ്റോ സ്വന്തം ചെലവില്‍ യാത്രചെയ്യാം. എന്നാല്‍, പാക്കേജിനൊപ്പം നല്കുന്ന റിട്ടേണ്‍ തുക തിരികെ ലഭിക്കില്ല. ഇതും പ്രവാസികളുടെ ഹജ്ജ് തീര്‍ഥാടനം ചെലവ് ഏറിയതാക്കും.
കോഴിക്കോട് എയര്‍പോര്‍ട്ട് മുഖേനയുള്ള ഹജ്ജ് യാത്ര ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന ഉണ്ടായതോടെ, ഇവിടെനിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ആയിരത്തില്‍താഴെ മാത്രമേ കോഴിക്കോട് എംബാര്‍ക്കേഷന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ.
ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ 8530 പേരെ തിരഞ്ഞെടുത്തപ്പോള്‍ 4995 പേരുടെയും എംബാര്‍ക്കേഷന്‍ കൊച്ചിയാണ്. കണ്ണൂരില്‍നിന്ന് 2892 പേരാണുള്ളത്. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വര്‍ഷമാണ് ഭീമമായ നിരക്ക് വര്‍ധനയുണ്ടായത്. കോഴിക്കോടിനെ കൈവിട്ട് തീര്‍ഥാടകര്‍ കണ്ണൂരിനെ തിരഞ്ഞെടുത്തതോടെ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായിട്ടുണ്ട്. ഹജ്ജ് യാത്രികരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും സര്‍ക്കാര്‍ 5 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. 27 കോടിരൂപയുടെ പദ്ധതിക്കായി ക്രൗഡ് ഫണ്ടിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും തയാറാകുന്നുണ്ട്. പദ്ധതിക്കായി പ്രവാസികളുടെ സഹായം വേണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.