ഉദിത് ഖുല്ലാർ
ദുബൈ: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് കോടികൾ വായ്പയായി തട്ടിയെടുത്ത കേസിൽ ഡൽഹി പൊലീസ് തിരയുന്ന പ്രതിയെ യു.എ.ഇ ഇന്ത്യക്ക് കൈമാറി. ഉദിത് ഖള്ളർ എന്നയാളെയാണ് ദുബൈ പൊലീസ് കൈമാറിയത്. ഇന്റർപോളിന്റെയും അബൂദബിയിലെ നാഷനൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തിൽ സി.ബി.ഐ നടത്തിയ തിരച്ചിലിൽ ഇയാൾ യു.എ.ഇയിൽ ഒളിവിൽ കഴിയുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
തുടർന്ന് സി.ബി.ഐയുടെ അഭ്യർഥന അനുസരിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ദുബൈ പൊലീസ് പ്രതിയെ പിടികൂടി ഇന്ത്യൻ അധികൃതർക്ക് കൈമാറുകയായിരുന്നു.
വ്യാജരേഖകൾ സമർപ്പിച്ച് 4.5 കോടി രൂപ വായ്പയായി തട്ടിയെടുത്തുവെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവർക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ത്യയിലെത്തിച്ചതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.