അൽഐൻ: ഓൺലൈൻ വഴി ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തയാൾ ഇരയായ സ്ത്രീക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് കോടതി. തനിക്കുണ്ടായ ഭൗതികവും ധാർമികവും മാനസികവുമായ നഷ്ടത്തിന് പരിഹാരമായി 50,000 ദിർഹമാണ് സ്ത്രീ ആവശ്യപ്പെട്ടിരുന്നത്.
അതോടൊപ്പം 12ശതമാനം നിയമപരമായ പലിശയും കോടതി ഫീസും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഓൺലൈനിൽ മോശം ഭാഷ ഉപയോഗിച്ചത് വഴി തന്റെ അഭിമാനത്തിന് ക്ഷതമേറ്റെന്ന സ്ത്രീയുടെ ആരോപണം നേരത്തെ ഫാമിലി പ്രേസിക്യൂഷൻ സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ നടപടി മൂലം സ്ത്രീക്കുണ്ടായ ആഘാതം വിലയിരുത്തിയാണ് കേസിൽ വിധിപറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.