അബൂദബി: പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച അബൂദബി മുസ്സഫയിലെ വ്യവസായ കേന്ദ്രം താല്‍ക്കാലികമായി അടപ്പിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി.
അനുവദനീയമായ അളവിലും കൂടുതൽ വായുമലിനീകരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. വ്യവസായ കേന്ദ്രത്തിൽ നിന്ന് വായു മലിനീകരണത്തോടൊപ്പം ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനക്കെത്തിയത്.
പരിശോധനയില്‍ ഇതു ബോധ്യപ്പെട്ടതോടെ, പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. മലിനീകരണ തോത് കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. ശുദ്ധവും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷണം നിലനിർത്തുന്നതിന് എമിറേറ്റിലെ വിവിധ വ്യവസായ സ്ഥാപനങ്ങളിൽ ഏജൻസി പരിശോധന നടത്തിവരുന്നുണ്ട്.പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് വ്യവസായ കേന്ദ്രങ്ങളോട് അബൂദബി പരിസ്ഥിതി ഏജന്‍സി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.