' ആസ്പയർ ടു ബികം എ ഡോക്ടർ’ പരിപാടിയിൽ സർട്ടിഫിക്കറ്റുകൾ നേടിയ വിദ്യാർഥികൾ ജി.എം.യു അധികൃതർക്കൊപ്പം

വിദ്യാർഥികൾക്ക്​ മെഡിക്കൽ വിദ്യാഭ്യാസം പരിചയപ്പെടുത്തി ജി.എം.യു ;100 വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റുകൾ നൽകി

അജ്​മാൻ: മെഡിക്കൽ വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നതിനായി ‘ ആസ്പയർ ടു ബികം എ ഡോക്ടർ’ എന്ന പേരിൽ ക്ലാസുകൾ സംഘടിപ്പിച്ച്​ അജ്​മാനിലെ ഗൾഫ്​ മെഡിക്കൽ യൂനിവേഴ്​സിറ്റി (ജി.എം.യു). വർഷാ വർഷം സംഘടിപ്പിച്ചുവരുന്ന പരിപാടിയിൽ ഇത്തവണ 100 ഹൈസ്കൂൾ വിദ്യാർഥികൾ പ​​ങ്കെടുത്തു. അജ്​മാൻ മെഡിക്കൽ യൂനിവേഴ്​സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ക്ലാസുകൾ വിജകരമായി പൂർത്തിയാക്കിയ​ 100 ഹൈസ്കൂൾ വിദ്യാർഥികൾക്കും​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഹൈസ്കൂൾ വിദ്യാർഥികൾക്ക്​ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും ലോകം പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട്​ രൂപകൽപന ചെയ്തതാണ്​ ‘ആസ്പയർ ടു ബികം എ​ ഡോകട്​ർ സംരംഭം’. ​പ്രമുഖർ നയിക്കുന്ന വർക്ക്​ ഷോപ്പുകൾ, ലാബ്​ സന്ദർശനം, ജി.എം.യു ഫാക്വൽറ്റികളും ആരോഗ്യ സംരക്ഷകരുമായി സംവദിക്കാനുള്ള അവസരം തുടങ്ങി വിവിധ സെഷനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്​ പ്രോഗ്രാമുകൾ.

ക്ലാസുകൾ പൂർത്തിയാക്കിയ വിദ്യാർഥികളെ ജി.എം.യു ആക്ടിങ്​ വൈസ്​ ചാൻസലർ പ്രഫ. മന്ദ വെങ്കിട്ടരമണ അഭിനന്ദിച്ചു. വിദ്യാർഥികളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ പരിപാടിക്ക്​ ലഭിച്ചതെന്ന്​ അക്കാദമിക് ആക്ടിങ്​ വൈസ്​ ​ചാൻസലർ പ്രഫ. ഹാഷിം മാറൈ പറഞ്ഞു. അക്കാദമിക് മികവിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ജി.എം.യുവിന്‍റെ വളർന്നുവരുന്ന പ്രശസ്തിയുടെ പ്രതിഫലനമാണ് ഈ പ്രോഗ്രാമിനോടുള്ള മികച്ച പ്രതികരണം. നൂതനമായ പഠനം, നേരത്തെയുള്ള പരിചയം, മെന്‍റർഷിപ്പ് എന്നിവയിലൂടെ വിദ്യാർഥികളിൽ മെഡിക്കൽ സയൻസസിൽ ആഗ്രഹം വളർത്തുന്നതിനും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - GMU introduces medical education to students; 100 students awarded certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.