ദുബൈ: വെള്ളിയാഴ്ചത്തെ നബിദിന അവധി ദിനത്തിലെ പ്രവർത്തന സമയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ഇടപാടുകളിൽ സൗകര്യവും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കിയത്. നബിദിന അവധിയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 (ആറൈവൽസ് ഹാൾ) കസ്റ്റമർ ഹാപ്പിനസ് സെന്റർ 24 മണിക്കൂറും സാധാരണ രീതിയിൽ പ്രവർത്തിക്കും. ഇത് യാത്രക്കാർക്കും ഉപഭോക്താക്കൾക്കും തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കും. അതോടൊപ്പം അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്റർ രാവിലെ 6 മുതൽ രാത്രി 10വരെ തുറക്കുന്നതാണ്.
ഡിജിറ്റൽ സേവനങ്ങളിലൂടെ തടസമില്ലാതെ ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റ്, ജി.ഡി.ആർ.എഫ്.എ ഡി.എക്സ്.ബി, ‘ദുബൈ നൗ’ എന്നീ മൊബൈൽ ആപ്പുകൾ വഴി സേവനം ലഭ്യമാണ്. വിസ, റെസിഡൻസി, മറ്റ് ഇമിഗ്രേഷൻ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്ത് അന്വേഷണങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ കോൾ സെന്ററിലേക്ക് 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നബിദിനത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും ജനങ്ങൾക്കും ജി.ഡി.ആർ.എഫ്.എ ആശംസ നേർന്നു.
ജി.ഡി.ആർ.എഫ്.എ ദുബൈ പ്രധാന കാര്യാലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.